മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ ആണ് മോഹൻലാൽ. അദ്ദേഹത്തിന്റെ ഓരോ കഥകളും ഓരോ ചിത്രങ്ങളും പ്രേക്ഷകർ ഏറ്റെടുക്കുന്നത് താരത്തിനോടുള്ള ഇഷ്ടം കൊണ്ട് തന്നെയാണ്. തലമുറകളുടെ ലാലേട്ടൻ ആയി മോഹൻലാൽ ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ നടനവൈഭവം മലയാളികൾ കണ്ടിട്ട് 40 വർഷങ്ങൾ പിന്നിടുകയാണ്. ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചപ്പോൾ താരങ്ങളടക്കം എല്ലാവരും വീട്ടിൽ തന്നെയാണ്. അദ്ദേഹം ഭാര്യയോടും പ്രണവ് മോഹൻലാലിനോടൊപ്പം ചെന്നൈയിലെ വീട്ടിലായിരുന്നു താമസം. തന്റെ അറുപതാംപിറന്നാൾ ആഘോഷിച്ചപ്പോൾ മോഹൻലാൽ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതിൽ താടി വെച്ചുള്ള ലുക്കിലാണ് മോഹൻലാൽ എത്തിയത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിൽ ഈ ലൂക്കിലാണ് അദ്ദേഹം എത്തുന്നത് എന്ന വാർത്തകളും ഉയർന്നിരുന്നു.
എന്നാൽ ഇപ്പോൾ ഈ നീളൻ താടി ട്രിം ചെയ്ത് ക്ലീൻ ഷേവ് ആക്കിയിരിക്കുകയാണ് ലാലേട്ടൻ. ദൃശ്യം രണ്ടിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ലാലേട്ടന്റെ പുതിയ ലുക്ക് . പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് ചിത്രം പങ്കുവെച്ചത്.
മോഹൻലാലിന്റെ താടി വെച്ച ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന് പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…