Categories: Celebrities

കൊവിഡില്‍ മോഹന്‍ലാലിന്റെ കൈത്താങ്ങ്; സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ഒന്നരക്കോടി രൂപയിലേറെ സഹായവുമായി താരം

കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന കേരളത്തിന് പിറന്നാള്‍ ദിനത്തില്‍ സഹായവുമായി നടന്‍ മോഹന്‍ലാല്‍. കേരളത്തിലെ വിവിധ ആശുപത്രികളിലേക്ക് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൌണ്ടേഷന്റെ ഒന്നരക്കോടി രൂപക്ക് മുകളിലുള്ള സഹായം ആണ് എത്തുന്നത്. അറുപത്തിയൊന്നാം പിറന്നാള്‍ ദിനമായ ഇന്ന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മോഹന്‍ലാല്‍ ഈ സഹായം പ്രഖ്യാപിച്ചത്. തന്റെ അച്ഛന്റെയും അമ്മയുടെയും പേരില്‍ മോഹന്‍ലാല്‍ നടത്തുന്ന ചാരിറ്റി ഫൗണ്ടേഷന്‍ ആണ് വിശ്വശാന്തി. ഓക്‌സിജന്‍ ലഭ്യതയുള്ള 200 ഇല്‍ അധികം കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യമുള്ള പത്തോളം ഐ സി യു ബെഡ്ഡുകള്‍ എന്നിവ എത്തിക്കാനാണ് നീക്കം.

കൂടാതെ, ഒന്നരക്കോടി രൂപ വില വരുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍, പോര്‍ട്ടബിള്‍ എക്സ് റേ മെഷീനുകള്‍ എന്നിവയും വിവിധ ആശുപത്രികളില്‍ എത്തിക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രണ്ടു വാര്‍ഡുകളിലേക്കും ട്രയേജ് വാര്‍ഡിലേക്കും ഉള്ള ഓക്‌സിജന്‍ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാന്‍ ഉള്ള സഹായവും താരം ചെയ്തിരുന്നു. ഇ വൈ ജിഡിഎസ്, യു എസ് ടെക്നോളജി എന്നിവയും ആയി ചേര്‍ന്നാണ് അദ്ദേഹം ഈ കാര്യങ്ങള്‍ നടപ്പിലാക്കുന്നത്. കേരളാ സര്‍ക്കാരിന്റെ കാസ്പ് പ്ലാനില്‍ വരുന്ന, രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലേക്കാണ് മോഹന്‍ലാല്‍ ഈ സഹായങ്ങള്‍ എത്തിച്ചിരിക്കുന്നത്.

കേരള സര്‍ക്കാരിന്റെ കാസ്പ് പദ്ധതിയില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന താഴെ പറയുന്ന ആശുപത്രികളെയാണ്, ഈ പദ്ധതിയില്‍ പങ്കാളികളായി വിശ്വശാന്തി ഫൗണ്ടേഷന്‍ തെരെഞ്ഞെടുത്തിട്ടുള്ളത്.
1. ഗവ.മെഡിക്കല്‍ കോളേജ്, കളമശ്ശേരി
2. ഇന്ദിരാ ഗാന്ധി കോ-ഓപ്പറേറ്റിവ് ഹോസ്പിറ്റല്‍, എറണാകുളം
3. ലക്ഷ്മി ഹോസ്പിറ്റല്‍, എറണാകുളം & ആലുവ
4. എസ് പി ഫോര്‍ട്ട് ഹോസ്പിറ്റല്‍, തിരുവനന്തപുരം
5. സുധീന്ദ്ര മെഡിക്കല്‍ മിഷന്‍, എറണാകുളം
6. ആറ്റുകാല്‍ ദേവി ട്രസ്റ്റ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
7. കൃഷ്ണ ഹോസ്പിറ്റല്‍, എറണാകുളം
8. ഭാരത് ഹോസ്പിറ്റല്‍, കോട്ടയം
9. സറഫ് ഹോസ്പിറ്റല്‍, എറണാകുളം
10. സേവന ഹോസ്പിറ്റല്‍, പാലക്കാട്
11. ലോര്‍ഡ്സ് ഹോസ്പിറ്റല്‍, തിരുവനന്തപുരം
12. ലേക്ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം
13. ഗവ.താലൂക്ക് ഹോസ്പിറ്റല്‍, പട്ടാമ്പി

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago