ലോകം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന ഈ അവസ്ഥയിൽ സിനിമാ താരങ്ങൾ എല്ലാം തങ്ങളാലാവും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട്. കേരളത്തിൽ സർക്കാരിനൊപ്പം ഏറ്റവും കൂടുതൽ സഹായവുമായി നിൽക്കുന്ന നടനാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരവധി വീഡിയോകൾ പുറത്തിറക്കിയ അദ്ദേഹം അതോടൊപ്പം തന്നെ കേരളത്തിനകത്തും പുറത്തുമായി ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമാരെയും രോഗബാധിതരായ ആളുകളെയും ഫോണിൽ വിളിച്ച് അവർക്ക് മാനസിക പിന്തുണ നൽകിയിരുന്നു.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണാ വാര്‍ഡിലേക്ക് റോബോട്ടിനെ എത്തിച്ചിരിക്കുകയാണ് മോഹൻലാൽ. കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനിലെ മേക്കര്‍ വില്ലേജില്‍ പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് നിര്‍മ്മിച്ച കര്‍മിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷന്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ അദ്ദേഹം നൽകിയിരിക്കുന്നത്. രോഗികള്‍ക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികള്‍ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടര്‍ക്ക് വീഡിയോകോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ ജോലികൾ.
രോഗികളുമായുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സമ്പര്‍ക്കം കുറയ്ക്കാനും, PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്താനും റോബോട്ടിന്റെ ഉപയോഗം സഹായിക്കുമെന്ന് വിശ്വശാന്തി ഫൗണ്ടേഷന്റെ അഭിപ്രായം. 25 കിലോയോളം ഭാരം വഹിക്കാനുള്ള ശേഷിയുള്ള കര്‍മ്മി ബോർഡ് ഉള്ള റോബോട്ടിന്
സെക്കന്‍ഡില്‍ ഒരു മീറ്ററോളം വേഗത്തില്‍ സഞ്ചരിക്കുവാനും സാധിക്കും. ലോക് ഡൗണ്‍ അവസാനിക്കുന്നതോടുകൂടി ഓട്ടോമാറ്റിക് ചാര്‍ജിംഗ് ,സ്പര്‍ശന രഹിത ടെംപ്രേച്ചര്‍ ചെക്കിഗ് തുടങ്ങിയ സംവിധാനങ്ങള്‍ റോബോട്ടില്‍ ഉള്‍പ്പെട്ടുത്തുവാനാണ് അസിമോവ് റോബോട്ടിക്‌സ് തീരുമാനിച്ചിരിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…