കാലവർഷക്കെടുതി നേരിടുന്ന മലയാളികളെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം മോഹൻലാൽ നൽകും. തുക നാളെ ഏൽപ്പിക്കും. താരസംഘടനയുടെ നേതൃത്വത്തിൽ നേരത്തെ പത്ത് ലക്ഷം രൂപ ജഗദീഷും മുകേഷും ചേർന്ന് നൽകിയിരുന്നു. ആദ്യഘട്ട സഹായമാണ് അതെന്നും കൂടുതൽ തുക വീണ്ടും നൽകുമെന്നും ജഗദീഷ് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യയുടെ നാനാഭാഗത്ത് നിന്നും സഹായങ്ങൾ ലഭിക്കുന്നുണ്ട്. പ്രമുഖ വ്യവസായി എം എ യൂസഫലി അഞ്ച് കോടി നൽകുമെന്ന് അറിയിച്ചു. നടൻ കമലഹാസൻ 25 ലക്ഷം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. തമിഴിലെ സൂപ്പർതാരങ്ങളായ സൂര്യയും കാർത്തിയും 25 ലക്ഷം നൽകുമെന്നും അറിയിച്ചിട്ടുണ്ട്. നടൻ വിജയ് ദേവരക്കൊണ്ടയും 5 ലക്ഷവും ആവശ്യസാധനങ്ങളും നൽകി.
സിപിഐയുടെ മന്ത്രിമാരും ഡെപ്യൂട്ടി സ്‌പീക്കറും അവരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകും. തമിഴ് നാട്ടിലെ പ്രതിപക്ഷം ഡിഎംകെ ഒരു കോടി രൂപ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഒരു മാസത്തെ ശമ്പള തുകയായ 90,512 രൂപ സംഭാവന ചെയ്തു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടീനടന്മാർ ഏവരോടും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി അക്കൗണ്ട് നമ്പർ: 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. സംഭാവനകൾക്ക് ആദായനികുതി ഒഴിവുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…