മലയാളത്തിലെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ട്വിറ്റർ അടക്കി വാഴുമ്പോൾ ഇൻസ്റ്റഗ്രാമിൽ മുൻതൂക്കം ദുൽഖർ സൽമാനാണ്. മലയാളം ഇൻഡസ്ട്രിയിലെ പ്രധാനികളായ ഇവരാണ് ഇന്ന് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത്. മോഹൻലാൽ ട്വിറ്റെറിൽ 6 മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം കൈവരിച്ചത് കുറച്ചു ദിവസങ്ങൾക്ക് മുമ്പാണ്. തെന്നിന്ത്യയിൽ തന്നെ നടന്മാരുടെ പട്ടികയിൽ ട്വിറ്റെർ ഫോളൊവെഴ്സിന്റെ കാര്യത്തിൽ മഹേഷ് ബാബു, ധനുഷ് എന്നിവരുടെ പിന്നിൽ മോഹൻലാലും ഉണ്ട്. ദുൽഖറിന് ട്വിറ്ററിൽ ഉള്ളത് 1.8 മില്യൺ ഫോളോവേഴ്സ് ആണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ ദുൽഖർസൽമാൻ രണ്ടു ദിവസങ്ങൾ മുൻപ് 5 മില്യൺ ഫോളോവേഴ്സിനെ പിന്നിട്ടു. ഇതിന്റെ സന്തോഷം പങ്കുവെക്കുവാൻ ദുൽഖർ സൽമാൻ ഇൻസ്റ്റഗ്രാം ലൈവിൽ വന്ന് ആരാധകരുമായി സംവദിച്ചിരുന്നു.
മോഹൻലാൽ ഇൻസ്റ്റഗ്രാം എടുത്തിട്ട് കുറെ നാളായില്ലെങ്കിലും ദുൽഖറിനു തൊട്ടുപിന്നാലെ 2.3 മില്യൻ ഫോളോവേഴ്സുമായി അദ്ദേഹവും ഉണ്ട്. ഫേസ്ബുക്കിൽ 5.1 മില്യൺ ലൈക്ക്‌സ് നേടി ദുൽഖർ സൽമാൻ മുന്നിൽ നിൽക്കുമ്പോൾ ഏകദേശം 5 മില്യൺ ലൈക്ക്‌സ് നേടി മോഹൻലാൽ തൊട്ടുപിന്നാലെ ഉണ്ട്. പൃഥ്വിരാജ് സുകുമാരനും ഇൻസ്റ്റഗ്രാമിൽ 2.3 മില്യൺ ഫോളോവേഴ്സ് ഉണ്ട്. മോഹൻലാലും ദുൽഖർ സൽമാനും ആണ് സോഷ്യൽ മീഡിയ അടക്കി ഭരിക്കുന്നത് എന്ന് ഈ വാർത്തകളിൽ നിന്നും വ്യക്തമാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…