Categories: MalayalamNews

മോഹൻലാലിന്റെ നെഞ്ചത്ത് ചവിട്ടാൻ നെപ്പോളിയന് പേടി; ധൈര്യം പകർന്ന് മോഹൻലാലും

ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ മലയാളികൾ ഒരിക്കലും മറക്കില്ല. ദേവനായും അസുരനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രത്തിലെ രസകരമായ ഒരു സംഭവം പങ്ക് വെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ പ്രേക്ഷകർക്ക് സുപരിചിതനായ രഞ്ജിത്ത്.

കഥയിൽ തളർന്ന് അവശനായി കിടക്കുന്ന നീലകണ്ഠനെ ശേഖരൻ ചവിട്ടുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. ആ സമയത്ത് മോഹൻലാലിന്റ നെഞ്ചത്ത് ചവിട്ടാൻ ശേഖരനായി അഭിനയിക്കുന്ന നെപോളിയന് ചെറിയൊരു പേടി. ശേഖരൻ ദേഹത്ത് ചവിട്ടുന്നതും, തുടർന്ന് രോഷം അടക്കി കിടക്കുന്ന നീലകണ്ഠന്റെ നെറ്റിയിൽ നിന്നും മുറിവ് പൊട്ടി രക്തം ഒഴുകുന്നതുമാണ് സീൻ. തന്നെ ചവിട്ടാൻ മടിച്ച് നിന്ന നെപ്പോളിയനെ കണ്ട് മോഹൻലാൽ ഇടപെട്ടു. ലാൽ നെപ്പോളിയന് ധൈര്യം നൽകി. ഒടുവിൽ നെപ്പോളിയൻ വഴങ്ങുകയും ആ സീൻ വിജയകരമായി പൂർത്തിയാക്കി. സിനിമയിലേക്ക് നെപ്പോളിയനെ കൊണ്ടുവന്നതും മോഹൻലാലാണ് എന്ന കാര്യവും രഞ്ജിത്ത് വെളിപ്പെടുത്തി. ശേഖരന്റെ വേഷത്തിൽ പതിവ് ആൾക്കാർ പോരാ എന്ന് രഞ്ജിത്ത് ഐ.വി ശശിയോട് പറഞ്ഞിരുന്നു. ഇത് കേട്ട മോഹൻലാൽ മദ്രാസിൽ ഒരാളുണ്ട്, പൂജയുടെ സമയത്ത് വരും എന്ന് ഇവരോട് പറഞ്ഞു. ആ ആൾ നെപ്പോളിയനായിരുന്നു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago