Categories: MalayalamNews

ആരാധകരോടുള്ള ഈ സ്നേഹം തന്നെയാണ് ലാലേട്ടനെ മലയാളികളുടെ പ്രിയങ്കരനാക്കുന്നത് [WATCH VIDEO]

മോഹൻലാൽ എന്ന അഭിനേതാവിനെ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത്. തന്റെ നിഷ്കളങ്കമായ ചിരിയിലൂടെയും ഭാവാഭിനയത്തിലൂടെയും അദ്ദേഹം ഇപ്പോഴും ആരാധകർ നെഞ്ചിലേറ്റുന്നു. എന്നും ആരാധകർക്ക് ഹരമായ ലാലേട്ടന്റെ സാനിധ്യം ഏറ്റവും കൂടുതൽ വാദ്യാഘോഷങ്ങളോടെ ആരാധകർ ഏറ്റെടുത്തത് പാലക്കാട് പുത്തൂരിലെ തിരുപാരായ്ക്കൽ നൃത്ത-സംഗീതോത്സവം ഉത്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ്.
ഹർഷാരവത്തോടെ ഓരോ ആരാധകന്റെ നെഞ്ചിലേക്ക് നിറസാന്നിധ്യമായാണ് ലാലേട്ടൻ അവിടെ അവതരിച്ചത്. നല്ല മഴ,ലാലേട്ടൻ വരുമെന്നുകരുതിയിരുന്ന ആരാധകരുടെ ഇടയിലേക്ക് ലാലേട്ടൻ മഴകാരണം വരില്ല എന്നുള്ള അന്നൗൺസ്‌മെന്റ്. ആളുകളുടെ മനസും ശരിക്കും മരവിച്ചതുപോലെ. അതിനിടയിലേക്ക് ലാലേട്ടന്റെ റോയൽ എൻട്രി. ആരാധകലക്ഷങ്ങൾ നെഞ്ചിലേറ്റിയ ലാലേട്ടന്റെ മാസ്മരിക ശബ്‍ദം അതിനോടൊപ്പം നെഞ്ചിനകത്ത് ലാലേട്ടൻ എന്നുള്ള ക്യൂൻ സിനിമയിലെ ഗാനവും എല്ലാം കൊണ്ടും വ്യത്യസ്തമായ ഈ വേദിയിൽ ലാലേട്ടന്റെ നെഞ്ചിനകത്ത് കയറിപറ്റിയത് ഒരു ആരാധകനാണ്.
ഉത്ഘാടന വേദിയിൽ തന്നെ കാത്തിരുന്ന കണ്ണുകാണാൻ സാധിക്കാത്ത ഒരു ആരാധകന്റെ മനസിലേക്ക് അവന്റെ ഇരുട്ടിൽ വെളിച്ചമായി അവതരിക്കുന്ന ലാലേട്ടനെ നമുക്ക് മനസ്സുനിറഞ്ഞു കാണാൻ സാധിക്കുമായിരുന്നു.
തന്റെ ആഗ്രഹം ലാലേട്ടനെ ഒന്ന് കാണാൻ പറ്റിയില്ലെങ്കിലും ഒന്ന് അടുത്തുനിൽക്കണമെന്നായിരുന്നു. വേദിയിൽ നിന്ന സംഘടകരിൽ ഒരാൾ അദ്ദേഹത്തെക്കുറിച്ച് ലാലേട്ടനോട് പറയുകയും തൻറെ മുൻപിലേക്ക് അദ്ദേഹത്തെ കൊണ്ടുവരികയായിരുന്നു. അടുത്ത് കണ്ടപ്പോൾ ലാലേട്ടൻ മനസ്സുനിറഞ്ഞു കെട്ടിപിടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഇരുളിൽ ഒരു നേർത്ത പ്രകാശത്തെ കൊണ്ടുവരാൻ സാധിച്ചു. എന്നും മനസ്സിൽ തങ്ങിനിൽക്കുന്നതും ആരാധകരോടുള്ള ഇത്തരം നന്മയും സ്നേഹവും നിറഞ്ഞ സമീപനവും എല്ലാമാണ് അദ്ദേഹത്തെ ആരാധകർക്ക് പ്രീയങ്കരനാക്കുന്നത്. ലാലേട്ടന്റെ ഇത്തരം പ്രവർത്തികൾ കാണുമ്പോൾ ആർക്കാണ് അദ്ദേഹത്തെ നെഞ്ചിലേറ്റാൻ സാധിക്കാത്തത്. എന്നും ആരാധകരുടെ നെഞ്ചിൽ തന്നെയാണ് ലാലേട്ടൻ.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago