സിനിമാതാരങ്ങളുടെ ജീവിതത്തിൽ ആരാധകരുടെ പ്രാധാന്യം എടുത്തു പറയേണ്ട ഒന്നാണ്. അതുകൊണ്ടു തന്നെ ഓരോ സിനിമ റിലീസ് ആകുമ്പോഴും ഫാൻ ഫൈറ്റ് സർവ്വസാധാരണമാണ്. ചിലപ്പോൾ അത് അതിരു കടക്കാറുമുണ്ട്. എന്നാൽ, മോളിവുഡിന്റെ രാജാവ് എന്ന് മോഹൻലാലിനെ അല്ലാതെ വേറെ ഏത് താരത്തിനാണ് ആ പദവി ചേരുന്നതെന്ന് ചോദിക്കുകയാണ് ഒരു കടുത്ത മോഹൻലാൽ ആരാധകൻ. മുഹമ്മദ് ആഷിഖ് എന്ന ആരാധകനാണ് ഫേസ്ബുക്കിൽ ഈ പോസ്റ്റ് പങ്കുവെച്ചത്. 500ൽ അധികം ഫാൻസ് ഷോ വെക്കാൻ കെൽപ്പുള്ള ഏക താരം മോഹൻലാൽ ആണെന്നും കേരളത്തിൽ ഇത്രയേറെ വിരോധികൾ ഉള്ള ഒരു നടൻ ഇവിടെ ഇല്ലെന്നും ആഷിഖ് പറയുന്നു. ഇയാളുടെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കുമെന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.
മോളിവുഡിന്റെ രാജാവ് എന്ന് മോഹൻലാലിനെ അല്ലാതെ വേറെ ഏത് താരത്തിനാണ് ആ പദവി ചേരുന്നതെന്ന് മുഹമ്മദ് ആഷിഖ് ചോദിക്കുന്നു. ഏത് നിമിഷവും കേരള FD തകർക്കാനും പുതിയതായി ഇടാനും കഴിവുള്ള താരമാണ് അദ്ദേഹം. കഴിഞ്ഞ ആറു വർഷമായി മോളിവുഡിന്റെ ഫൈനൽ റെക്കോർഡ് ഇന്നും ഈ താരത്തിന്റെ പേരിലാണ്. 500 ൽ അധികം ഫാൻസ് ഷോ വെക്കാൻ കെൽപ്പുള്ള ഏക താരമെന്നും അദ്ദേഹം കുറിച്ചു. ഇനിയാണ് ഒരു വലിയ ഘടകം വരുന്നത്. മറ്റു നടന്മാരെ പോലെയല്ല മോഹൻലാൽ എന്ന നടൻ, കാരണം മറ്റു നടന്മാരുടെ സിനിമ പരാജയമായാൽ അത് അവിടെ കഴിഞ്ഞു.
പക്ഷേ, ഒരു മോഹൻലാൽ സിനിമ പരാജയമായാൽ ഇവിടെ കേക്ക് മുറിക്കും, Cutout ൽ ചെരുപ്പ് മാലയിടും, പായസം വിളമ്പും, തിയറ്ററിലെ ഓരോ സീനും വരെ സോഷ്യൽ മീഡിയയിൽ ഓടി നടക്കും, പോസ്റ്റർ പബ്ലിക്ക് ആയി വലിച്ചു കീറി വീഡിയോ ഇടും. ഇങ്ങനെ ഒരു അനുഭവം അല്ലെങ്കിൽ വിരോധികൾ ഇങ്ങനെ ഒരു നടന്റെ പരാജയം ആഘോഷമാകുന്നത് കേരളത്തിൽ മോഹൻലാലിന് അല്ലാതെ മറ്റൊരു നടനും നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളതാണ് സത്യമെന്നും പോസ്റ്റിൽ പറയുന്നു. അതായത് കേരളത്തിൽ ഇത്രയേറെ വിരോധികൾ ഉള്ള ഒരു നടൻ ഇവിടെ ഇല്ല. അത്രയും വിരോധികളെയും മറി കടന്നാണ് അയാൾ ഇവിടെ റെക്കോർഡ് ഇട്ട് മോളിവുഡിന്റെ രാജാവായി ഭരിക്കുന്നത് എന്ന് ഓർക്കണമെന്നും ഇയാളുടെ തിരിച്ചു വരവ് വിരോധികൾ ഒന്നടങ്കം പേടിയോടെ മാത്രം നോക്കി നിൽക്കുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…