sമോഹന്‍ലാലിന്റെ ആറാട്ട് പുറത്തിറങ്ങിയ ശേഷം വൈറലായ ആളാണ് സന്തോഷ് വര്‍ക്കി. പേര് പറഞ്ഞാല്‍ ഒരു പക്ഷേ മനസിലായെന്ന് വരില്ല. ‘ലാലേട്ടന്‍ ആറാടുകയാണ്’ എന്നു പറഞ്ഞാല്‍ ഒരു പക്ഷേ മനസിലായേക്കും. സന്തോഷിന്റെ ട്രോള്‍ വിഡിയോ കണ്ടത് പത്ത് ലക്ഷത്തോളം പേരാണ്. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം പ്രേക്ഷക പ്രതികരണമെടുക്കാന്‍ എത്തിയ മാധ്യമങ്ങളോടാണ് സിനിമ കണ്ടിറങ്ങിയ സന്തോഷ് വര്‍ക്കി ലാലേട്ടന്‍ ആറാടുകയാണെന്ന് പറഞ്ഞത്.
എറണാകുളം സ്വദേശിയായ സന്തോഷ് വര്‍ക്കി എന്‍ജിനീയറാണ്. നിലവില്‍ ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. നാല് വയസ് മുതല്‍ മോഹന്‍ലാല്‍ ഫാനാണെന്ന് പറയുകയാണ് സന്തോഷ് വര്‍ക്കി. താന്‍ ജനിച്ച വര്‍ഷമാണ് ലാലേട്ടന്‍ സൂപ്പര്‍ സ്റ്റാറായതെന്നും സന്തോഷ് പറയുന്നു. രാജാവിന്റെ മകനായിരുന്നു ആ ചിത്രം. ആറാട്ട് കണ്ട് തനിക്ക് തോന്നിയതാണ് താന്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ എല്ലാ സിനിമകളും കാണാറുണ്ട്. മോഹന്‍ലാല്‍ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്നും സന്തോഷ് പറഞ്ഞു.
കള്ളു കുടിച്ചിട്ടാണ് താന്‍ അങ്ങനെ പറഞ്ഞതെന്ന് ചിലര്‍ ആരോപിച്ചു. അത് തന്നെ വിഷമിപ്പിച്ചു. താന്‍ കള്ള് കുടിക്കാറില്ല. തന്റെ അഭിപ്രായം നിഷ്‌കളങ്കമായി പറഞ്ഞതാണ്. മോഹന്‍ലാലിന്റെ രാഷ്ട്രീയ നിലപാടുകള്‍ കാരണം അദ്ദേഹത്തിന്റെ സിനിമയ്‌ക്കെതിരെ ചില ക്യാംപെയ്‌നുകള്‍ നടക്കുന്നുണ്ടെന്നും സന്തോഷ് പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…