നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ മാമാങ്കം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ചരിത്രത്തെ താരത്തിന് വേണ്ടി വളച്ചൊടിക്കാതെ അതുപോലെ പകർത്തി എന്ന അഭിപ്രായമാണ് നിരൂപണ കുറിപ്പുകളിൽ മുന്നിട്ടുനിന്നത്. എന്നാൽ ചിത്രത്തെ താഴ്ത്തി കെട്ടി സൈബർ ഇടങ്ങളിൽ ചില കമന്റുകളും വിഡിയോകളും രംഗത്ത് എത്തിയതിന് പിന്നാലെ മാമാങ്കത്തെ ഡീഗ്രയ്ഡ് ചെയ്യരുതെന്ന് അപേക്ഷിച്ച് മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹി എത്തിയിരിക്കുകയാണ്. മോഹൻലാൽ ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വിമൽകുമാറിന്റേതെന്ന രീതിയിൽ പ്രചരിക്കുന്ന ഒാഡിയോയാണ് ഇപ്പോൾ ഗ്രൂപ്പുകളിൽ വൈറലാകുന്നത്. ഓഡിയോയിൽ പറയുന്നത് ഇങ്ങനെയാണ്.
ലാൽ സാറിനെ ഇഷ്ടപ്പെടുന്ന ഒരാളും മാമാങ്കം എന്ന സിനിമയെ ഡീഗ്രെയ്ഡ് ചെയ്യുന്ന വിധത്തിൽ ഗ്രൂപ്പുകളിലോ ഫെയ്സ്ബുക്കിലോ ഒന്നും പോസ്റ്റ് ചെയ്യാൻ പാടില്ല എന്നും കാരണം ഇത് ലാൽ സാറിന്റെ പേജിൽ വന്ന സിനിമയാണ്. എന്നും അദ്ദേഹം പറയുന്നു. ചിത്രം മോശമാണെന്ന് ആരെങ്കിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിൽ നിന്നും അവരെ പിന്തിരിപ്പിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. ലാൽ സാറിന്റെ കൂടെ താൽപര്യമുള്ള വിഷയമാണ് ഇതെന്നും എല്ലാ ജില്ലാ കമ്മിറ്റി അംഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.
55 കോടിയോളം മുതൽമുടക്കിൽ എം പദ്മകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി ആണ് ചിത്രം നിർമ്മിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ എന്നിവരും നിർണ്ണായകമായ വേഷങ്ങളിൽ എത്തിയിട്ടുണ്ട്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള മാമാങ്ക ചരിത്രം ആണ് ഈ ചിത്രം നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായാണ് ചിത്രം റിലീസിനെതിയത്. മാമാങ്കത്തിന് പോകുന്ന ചാവേറുകളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു ചാവേർ ആയി മമ്മൂട്ടി എത്തുമ്പോൾ കളരി പയറ്റും അതുമായി ബന്ധപ്പെട്ട ആയോധന മുറകളുമാണ് ഇതിലെ ആക്ഷൻ രംഗങ്ങളിലും യുദ്ധ രംഗങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ഉണ്ണിമുകുന്ദൻ, അനുസിതാര, പ്രാചി ടെഹ്‌ലൻ, സുദേവ് നായർ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…