Categories: MalayalamNews

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം മോഹൻലാൽ മുഖ്യമന്ത്രിക്ക് കൈമാറി

കാലവർഷക്കെടുതി അനുഭവിക്കുന്ന മലയാളികളെ സഹായിക്കാനായി ദുരിതാശ്വാസ നിധിയിലേക്ക് മോഹൻലാൽ നൽകാമെന്നേറ്റിരുന്ന 25 ലക്ഷം രൂപ മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിൽ മോഹൻലാൽ നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറി. വ്യക്തിയെന്ന നിലയിലുള്ള സഹായമാണ് നൽകിയത്, ‘അമ്മ’യുടെ കൂടുതൽ സഹായങ്ങൾ ഉടൻ നൽകുമെന്നും മോഹൻലാൽ മാധ്യമപ്രവർത്തകരെ അറിയിച്ചു. 10 ലക്ഷം രൂപയാണ് ആദ്യ ഘട്ട സഹായമായി ‘അമ്മ’ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയിരുന്നത്. മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷം ഇന്നലെ എറണാകുളം ജില്ലാ കളക്ടറെ ഏൽപ്പിച്ചിരുന്നു. കമലഹാസൻ, അല്ലു അർജുൻ എന്നിവർ 25 ലക്ഷം വീതവും സൂര്യ, കാർത്തി എന്നിവർ ചേർന്ന് 25 ലക്ഷവും സഹായമായി നൽകിയിരുന്നു.

അതേസമയം പ്രളയ ദുരിതത്തെത്തുടര്‍ന്ന് ഇത്തവണത്തെ സര്‍ക്കാര്‍ ഓണാഘോഷം റദ്ദാക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി നീക്കിവച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും. സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം 8316 കോടിയുടെ നഷ്ടമാണ് കേരളം നേരിടുന്നത്. 20,000 വീടുകള്‍ തകര്‍ന്നു. അറുപതിനായിരത്തോളം കൃഷിയിടങ്ങള്‍ തകര്‍ച്ച നേരിട്ടു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago