യുഎഇ സര്‍ക്കാരിന്റെ ഗോള്‍ഡന്‍ വിസ സ്വീകരിക്കാന്‍ കഴിഞ്ഞ ദിവസമാണ് നടന്‍ മോഹന്‍ലാല്‍ ദുബായിലെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സുഹൃത്തും ബോളിവുഡ് താരവുമായ സുനില്‍ ഷെട്ടിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വ്യവസായിയായ സമീര്‍ ഹംസയ്ക്കും ബോളിവുഡ് താരം സുനില്‍ ഷെട്ടിക്കുമൊപ്പമാണ് മോഹന്‍ലാല്‍.
മോഹന്‍ലാല്‍ ചിത്രങ്ങളുടെ ഷൂട്ടിങ് സെറ്റുകളില്‍ സമീറിനെ സ്ഥിരമായി കാണാറുണ്ട്. ഒപ്പം മോഹന്‍ലാലുമായി ഏറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന സുഹൃത്തു കൂടിയാണ് സമീര്‍. സമീറിന്റെ കുടുബം മോഹല്‍ലാലിന്റെ വീട്ടില്‍ ഓണം ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. യൂണിവേഴ്‌സ് വെഞ്ചേഴ്‌സ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് സമീര്‍.
ബോളിവുഡ് താരം സുനില്‍ ഷെട്ടിയും മോഹന്‍ലാലിന്റെ അടുത്ത സുഹൃത്താണ്. മോഹന്‍ലാലിനെക്കുറിച്ച് സുനില്‍ ഷെട്ടി പറഞ്ഞ വാക്കുകള്‍ നേരത്തേ വൈറലായിരുന്നു. ‘ലാല്‍ സാര്‍ ഉണ്ടെങ്കില്‍ സെറ്റില്‍ ഭയങ്കര എനര്‍ജിയാണെന്നും എപ്പോഴും തമാശ പറഞ്ഞ് സെറ്റില്‍ ഉളളവരെ ചിരിപ്പിച്ചുകൊണ്ടേയിരിക്കും. അദ്ദേഹം നല്ലൊരു പാട്ടുകാരനും കുക്കുമാണ്’, എന്നായിരുന്നു താരം പറഞ്ഞത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ സുനില്‍ ഷെട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇതിന് മുന്‍പ് കാക്കക്കുയില്‍ എന്ന ചിത്രത്തിലും സുനില്‍ ഷെട്ടി അഭിനയിച്ചിട്ടുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…