മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘നേര്’ സിനിമ തിയറ്ററിൽ മികച്ച പ്രതികരണം സ്വന്തമാക്കി പ്രദർശനം തുടരുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടനെ തിരിച്ചു തന്നതിൽ ജീത്തു ജോസഫിനോട് നന്ദി പറയുകയാണ് മോഹൻലാൽ ആരാധകർ. ഇതിനിടയിലാണ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ സിനിമ കണ്ടിറങ്ങിയവർ അന്വേഷിച്ചു തുടങ്ങിയത്. ശങ്കർ ഇന്ദുചൂഡൻ എന്ന നടനാണ് ചിത്രത്തിലെ മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ശങ്കറിന്റെ അഞ്ചാമത്തെ സിനിമയാണ് നേര്. ഏതായാലും നേര് സിനിമ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് ശങ്കർ.
‘പ്രിയപെട്ടവരെ, ഞാൻ ശങ്കർ ഇന്ദുചൂടൻ. നേര് എന്ന സിനിമയിലെ മൈക്കിൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഞാനാണ്. ഇത്രയും നല്ലൊരു കഥാപാത്രം എന്നെ വിശ്വസിച്ച് ഏല്പിച്ച ജീത്തു സാറിന് എന്റെ പ്രത്യേക നന്ദി. ലാലേട്ടനോടും, ആശിർവാദ് സിനിമാസിനോടും നേര് ടീമിനോടും നന്ദി നേരിനെ സ്വീകരിച്ച പ്രേക്ഷകരോട് സ്നേഹം’, എന്നാണ് ശങ്കർ ഇന്ദുചൂടൻ കുറിച്ചത്. ഏതായാലും ശങ്കർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിന് കമന്റുമായി സിനിമ കണ്ടിറങ്ങിയവരും എത്തി. ‘നിന്നെ ഒണക്ക മടലിനു അടിക്കാൻ തോന്നി’, ‘സൗണ്ട് സ്വന്തം ആണോ അതോ ഡബ്ബിങ് ആയിരുന്നോ? അത് പറയാൻ കാരണം അഭിനയം മാത്രമല്ല സൗണ്ട് കിടു ആയിരുന്നു’, ‘എന്തായാലും വരുണിൻ്റെ അവസ്ഥ വന്നില്ലല്ലോ.. സന്തോഷം’, ‘കൊള്ളാം നന്നായിട്ട് ചെയ്തു. കണ്ടിരിക്കുന്നവർക്ക് ഒന്ന് പൊട്ടിക്കാൻ തോന്നും’, ‘സത്യം പറയാലോ ഒന്ന് പൊട്ടിക്കാൻ തോന്നി’, ‘കലക്കി ഡാ, നേരിൽ ഇനി കാണുമ്പോ നിനക്കൊരെണ്ണം പൊട്ടിക്കാൻ അവസരം തരണണമെന്ന് അഭ്യർത്ഥിക്കുന്നു’, ‘സജീ പുറത്തോട്ട് ഒന്നും ഇറങ്ങണ്ട…കണ്ടാൽ ഇടിക്കും’, ‘അടിച്ചു ഭിത്തിയിൽ കയറ്റാൻ തോന്നിപ്പോയി, ലാലേട്ടനെ കളിയാക്കി ചിരിക്കും ലെ’ ഇങ്ങനെ പോകുന്നു കമന്റുകൾ.
പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…