മോഹൻലാൽ – ജീത്തു ജോസഫ് ചിത്രം റാം എത്തുന്നത് രണ്ടു ഭാഗങ്ങളായി; അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ പാൻ ഇന്ത്യൻ ചിത്രം

മോഹൻലാലിനെ നായകനാക്കി സംവിധായകൻ ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രമായ റാം റിലീസിന് എത്തുന്നത് രണ്ടു ഭാഗങ്ങളിലായി. റാം 1, റാം 2 എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആയിട്ടായിരിക്കും മോഹൻലാൽ – ജീത്തുജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുക. ചിത്രം വലിയ രീതിയിൽ ആണ് ഒരുങ്ങുന്നത് എന്നാണ് സൂചനകൾ. മോഹൻലാലിന് ഒപ്പം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. രണ്ടു ഭാഗമായി എത്തുന്ന ചിത്രത്തിന്റെ ബാക്കി ഭാഗത്തിന്റെ ഷൂട്ടിംഗ് യുകെയിലും യൂറോപ്പിലും ആയിട്ടായിരിക്കും നടക്കുക. ഉടൻ തന്നെ ബാക്കിയുള്ള ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ. വിവിധ ഭാഷകളിൽ ആയിരിക്കും ചിത്രം റിലീസിന് എത്തുക. ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളിൽ ഒരു പ്രമുഖ പാൻ ഇന്ത്യൻ സ്റ്റാറും ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോർട്ടുകൾ. റാം ചെറിയ സിനിമയല്ല വമ്പൻ സിനിമയായിരിക്കും എന്ന ഉറപ്പാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.

ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്കു ശേഷം ഇതേ കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം രണ്ട് ഭാഗങ്ങളിലായി എത്തുന്നു എന്നത് ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ഈ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് റാം. ദൃശ്യം രണ്ടിന് മുൻപേ തന്നെ റാമിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും, ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ ആയതിനാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് നിര്‍ത്തി വെക്കുകയായിരുന്നു. സിനിമയുടെ പ്രധാനഭാഗങ്ങൾ എല്ലാം ഷൂട്ട് ചെയ്തത് വിദേശ രാജ്യങ്ങളിൽ ആയിരുന്നു.

ദൃശ്യം ഒരു ഫാമിലി ഡ്രാമയായിരുന്നെങ്കിൽ റാം ഒരു ആക്ഷന്‍ ബേസ്ഡ് എന്റര്‍ടെയിനറാണെന്ന് ജീത്തു ജോസഫ് തന്നെ വ്യക്തമാക്കിയിരുന്നു. തീര്‍ച്ചയായും തിയറ്ററുകളില്‍ തന്നെ കാണേണ്ട സിനിമയാണ് റാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. ചിത്രത്തിൽ മോഹൻലാലിന്റെ വ്യത്യസ്തത ഗെറ്റപ്പുകൾ ഉണ്ട്. ജീത്തു ജോസഫിന്റെ ഇതു വരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റിലാണ് റാം ഒരുങ്ങുന്നത്. അഭിഷേക് ഫിലിംസിന്റെ ബാനറില്‍ രമേഷ് പിള്ള, സുധന്‍ എസ് പിള്ള എന്നിവരാണ് നിര്‍മ്മാണം. ആശിര്‍വാദ് സിനിമാസും മാക്‌സ് ലാബുമാണ് റിലീസ്. ഇന്ദ്രജിത്ത്, സിദ്ദീഖ്, ലിയോണാ ലിഷോയ്, ഇര്‍ഷാദ് എന്നിവരും ചിത്രത്തിലുണ്ട്. ജീത്തു ജോസഫിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ബഡ്ജറ്റിൽ ചെയ്യുന്ന ചിത്രമാണ് റാം.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

3 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

3 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago