വമ്പൻ പ്രഖ്യാപനം, മലൈക്കോട്ടൈ വാലിബൻ ജനുവരിയിൽ തിയറ്ററുകളിലേക്ക്, തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കിടിലൻ പ്രഖ്യാപനമാണ് ഇന്ന് അണിയറപ്രവർത്തകർ നടത്തിയത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരിയിൽ ചിത്രം റിലീസ് ചെയ്തു. ജനുവരി 25ന് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിലേക്ക് എത്തും.

നേരത്തെ, സിനിമയെക്കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. മലൈക്കോട്ടൈ വാലിബൻ പുത്തൻ അനുഭവം ആയിരിക്കുമെന്നും മാസ് സിനിമ വേണ്ടവർക്ക് അങ്ങനെ കാണാമെന്നും സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാമെന്നുമാണ് മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
കാലദേശങ്ങള്‍ക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിംഗില്‍ സ്വീകരിച്ചതെന്നും ഇത്ര വലിയ കാന്‍വാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തെന്നും പറഞ്ഞ മോഹൻലാൽ ബാക്കിയെല്ലാം പ്രേക്ഷകര്‍ തീരുമാനിക്കട്ടെ എന്നും വ്യക്തമാക്കിയിരുന്നു.

രാജസ്ഥാനിലെ ജയ് സാൽമീറിൽ ആയിരുന്നു മലൈക്കോട്ടെ വാലിബന്റെ ഷൂട്ടിംഗ്. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്. ജോൺ മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി എസ് റഫീഖ് ആണ്. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കുന്നു. മോഹന്‍ലാലിനൊപ്പം മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠ രാജന്‍, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 week ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

3 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

1 month ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

1 month ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

1 month ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago