പുതുവത്സര ദിനത്തിൽ നൃത്തച്ചുവടുകളുമായി ആശംസകൾ നേർന്ന് ലക്കി സിംഗ്. വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ എന്ന ചിത്രത്തിൽ മോഹൻലാൽ ലക്കി സിംഗ് എന്ന കഥാപാത്രമായാണ് എത്തുന്നത്. പുതുവത്സര ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്ററിലാണ് ഡാൻസ് ചെയ്യുന്ന വിധത്തിലുള്ള ചിത്രമുള്ളത്. ലക്കി സിംഗിന്റെ ഡാൻസ് കളിക്കുന്ന രീതിയിലുള്ള പോസ്റ്റർ ഇതിനകം വൈറലായിരിക്കുകയാണ്.
പ്രശസ്ത തെലുങ്ക് നടന് മോഹൻ ബാബുവിന്റെ മകളായ ലക്ഷ്മി മാൻചുവാണ് ചിത്രത്തിൽ നായിക. ഏലൂരുള്ള വി വി എം സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള സെറ്റിലാണ് ഷൂട്ടിംഗ് നടന്നത്. മോഹന്‍ലാലും ലക്ഷ്മി മാൻചുവും സുദേവ് നായരും ഹണി റോസും ബേബി കുക്കുവുമാണ് പ്രധാന അഭിനേതാക്കൾ. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന പഞ്ചാബിയായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. മാൻചുവിന്റെ ആദ്യ മലയാളചിത്രമാണിത്.
പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. സമീര്‍ മുഹമ്മദ് എഡിറ്ററാണ്. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു. ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. ഇത് ആദ്യമായാണ് ഷാജി ഒരു ആശിര്‍വാദ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ദു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…