പ്രശസ്ത നടനും സംവിധായകനും ആയ ആനന്ദ് മഹാദേവൻ ഒരുക്കാനിരുന്ന ചിത്രം ആയിരുന്ന പ്രശസ്ത ഐ എസ് ആർ ഓ ശാസ്ത്രജ്ഞൻ ആയ നമ്പി നാരായണന്റെ ജീവിത കഥ ഇപ്പോൾ പ്രശസ്ത നടൻ മാധവൻ ആണ് രചിച്ചു സംവിധാനം ചെയ്തു അതിൽ നമ്പി നാരായണൻ ആയി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രം നിർമ്മിക്കുന്നതും മാധവൻ തന്നെയാണ്. എന്നാൽ ഇപ്പോൾ താൻ പ്ലാൻ ചെയ്തപ്പോൾ ആ വേഷം ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഡേറ്റ് കിട്ടിയിട്ട് പോലും ആ പ്രൊജക്റ്റ് നടക്കാതെ പോയത് മറ്റൊരു കാരണത്താൽ ആണെന്നും ആനന്ദ് മഹാദേവൻ വെളിപ്പെടുത്തുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ എത്തിയപ്പോൾ കേരളാ കൗമുദി ഓൺലൈനോട് സംസാരിക്കവെ ആണ് ആനന്ദ് മഹാദേവൻ ഇത് വെളിപ്പെടുത്തിയത്.
കൊമേർഷ്യൽ ആയിരുന്നു എങ്കിലും ആ ചിത്രം ഒരു കൊമേർഷ്യൽ ഫോർമുലയിൽ രചിച്ചത് ആയിരുന്നില്ല എന്നും അതുകൊണ്ടു തന്നെ നിർമ്മാതാവിനെ കിട്ടാതെ ഇരുന്നതാണ് അന്ന് ആ പ്രൊജക്റ്റ് നടക്കാതെ പോയതിനു കാരണം എന്നും ഒരുപാട് പ്രത്യേകതകൾ ആ കഥക്കുണ്ടായിരുന്നു എന്നും ഇവിടുള്ളവർക്ക് പണം മാത്രമാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ സിനിമകൾ അന്താരാഷ്‌ട്ര വേദികളിൽ എത്തുന്നത് അവർക്ക് ഒരു വലിയ കാര്യമേയല്ല എന്നും കേരളത്തിലെ മാത്രം കാര്യമല്ല, ഇന്ത്യയിൽ എമ്പാടും ഇങ്ങനെ തന്നെയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹം ഒരുക്കിയ പുതിയ ചിത്രമായ ഉദയകുമാർ ഉരുട്ടികൊലകേസിന്റെ ആവിഷ്കാരമായിരുന്ന മായിഘട്ടിന് മികച്ച പ്രതികരണമാണ് ചലച്ചിത്ര മേളയിൽ നിന്ന് ലഭിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…