സത്യവും നീതിയും നേരും തേടിയുള്ള ഒരു യാത്രയ്ക്കൊപ്പം പ്രേക്ഷകരും കട്ടയ്ക്ക് നിന്നപ്പോൾ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ‘നേര്’. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ക്രിസ്മസ് റിലീസ് ആയി ഡിസംബർ 21ന് ആയിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ചിത്രം റിലീസ് ചെയ്ത് 11 ദിവസം കഴിയുമ്പോൾ പത്തു വർഷം മുമ്പ് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം സിനിമയുടെ റെക്കോർഡ് ആണ് തകർന്നിരിക്കുന്നത്.
ചിത്രം റിലീസ് ചെയ്ത് 11 ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ 65 കോടിയാണ്. പത്തു വർഷം പഴക്കമുള്ള ദൃശ്യത്തിന്റെ റെക്കോർഡ് ആണ് നേര് പഴങ്കഥയാക്കിയത്. പുലിമുരുകനും ലൂസിഫറിനും ശേഷം വലിയ വിജയം നേടുന്ന മോഹൻലാലിന്റെ ചിത്രമായി മാറിയിരിക്കുകയാണ് നേര്. റിലീസ് ചെയ്ത് ആദ്യത്തെ 11 ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം നേര് ഇതുവരെ നേടിയത് 34.16 കോടി രൂപയാണ്. റിലീസ് ചെയ്തതിനു ശേഷമുള്ള രണ്ടാമത്തെ ഞായറാഴ്ച മാത്രം നേര് കേരളത്തിൽ നിന്ന് 3.31 കോടി രൂപയാണ് നേടിയത്. ആഗോള ബോക്സ് ഓഫീസിൽ 65 കോടി കളക്റ് ചെയ്ത നേര് ഉടൻ തന്നെ 70 കോടിയിലേക്ക് എത്തുമെന്നാണ് കണക്കുകൾ. ചിത്രം ഈ പോക്ക് തന്നെ പോകുകയാണെങ്കിൽ 100 കോടി ക്ലബിലേക്ക് താമസിയാതെ എത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദൃശ്യം പിറന്ന് പത്തു വർഷത്തിന് ശേഷമാണ് ജീത്തു ജോസഫ് – മോഹൻലാൽ കൂട്ടുകെട്ടിൽ നേര് തിയറ്ററുകളിൽ വൻ വിജയമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഒരു കോർട്ട് റൂം ഡ്രാമയായാണ് നേര് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ വിജയമോഹൻ എന്ന അഭിഭാഷക കഥാപാത്രമായാണ് മോഹൻലാൽ എത്തിയത്. അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…