ആദ്യദിവസത്തെ ആദ്യ ഷോ കഴിഞ്ഞപ്പോൾ ആരാധകരുടെ കണ്ണ് നിറഞ്ഞു. അവർ സോഷ്യൽ മീഡിയയിൽ പടത്തിനെക്കുറിച്ച് എഴുതുന്നതിനു മുമ്പേ ജീത്തു ജോസഫിന് നന്ദി പറഞ്ഞു. വീണ്ടും മോഹൻലാലിന്റെ ഒരു ഗംഭീര പെർഫോമൻസ് തങ്ങൾക്കായി ഒരുക്കിയതിൽ. പിന്നാലെ മലയാളക്കര ഒന്നാകെ തിയറ്ററുകളിലേക്ക് ഒഴുകി. തങ്ങളുടെ പ്രിയപ്പെട്ട മോഹൻലാലിന്റെ അതുല്യമായ പ്രകടനം ബിഗ് സ്ക്രീനിൽ കാണാൻ. ഡിസംബർ 21ന് റിലീസ് ചെയ്ത ചിത്രം നാലാം ദിവസത്തിലേക്ക് എത്തുമ്പോൾ ബോക്സ് ഓഫീസിൽ നിന്നും മികച്ച റിപ്പോർട്ടുകളാണ് എത്തുന്നത്.
നേര് ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ 12 കോടിയോളം രൂപയാണ് ആഗോള ഗ്രോസ് നേടിയത്. ബ്ലോക്ക്ബസ്റ്റർ വിജയമാണ് ചിത്രം സ്വന്തമാക്കുന്നത്. വിദേശ മാർക്കറ്റിലും തകർപ്പൻ കുതിപ്പാണ് നേരിന്റേത്. റിലീസ് ചെയ്ത് മൂന്നാം ദിവസമായപ്പോൾ മറ്റു റിലീസ് ചിത്രങ്ങളേക്കാൾ ലീഡ് സ്വന്തമാക്കിയ നേര് കൂടുതൽ സ്ക്രീനുകളിലേക്കും എത്തുകയാണ്. സലാർ, സങ്കി ചിത്രങ്ങളുടെ റിലീസിനെ തുടർന്ന് വിദേശങ്ങളിൽ ലിമിറ്റഡ് റിലീസ് ആയിരുന്നു നേരിന്. എന്നാൽ, ഓസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക, ഗൾഫ് എന്നിവിടങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ കൂടി വരികയാണ്.
ബ്രിട്ടനിൽ ആദ്യ ദിനം 11,051 പൗണ്ട് കളക്ഷൻ നേടിയ നേര്, രണ്ടാം ദിനം നേടിയത് 20,138 പൗണ്ട് ആണ്. ഏകദേശം 33 ലക്ഷം രൂപയാണ് ചിത്രം രണ്ട് ദിവസം കൊണ്ട് ഇവിടെനിന്ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിൽ ആദ്യ ദിവസം 4,898 ഡോളറും രണ്ടാം ദിവസം 19,611 ഡോളറുമാണ് കളക്ഷൻ. മൂന്നാം ദിവസത്തിലെ കളക്ഷൻ 30000 ഡോളർ കടക്കുമെന്നാണ് സൂചന. ഇതുവരെ ഓസ്ത്രേലിയയിൽ നിന്ന് ചിത്രം 55000 ഡോളർ കളക്ഷൻ മാർക്ക് പിന്നിട്ടു എന്നാണ് റിപ്പോർട്ടുകൾ. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ വക്കീല്‍ വേഷത്തില്‍ എത്തിയ ചിത്രമാണ് നേര്. സിദ്ദിഖ്, പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ശാന്തി മായാദേവി, ഗണേഷ് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തി മായാദേവിയാണ് നേരിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ശാന്തി തിരക്കഥ ഒരുക്കിയത്. സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ‘നീതി തേടുന്നു’ എന്നാണ് ഈ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ടാഗ് ലൈന്‍. വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…