മോഹൻലാൽ ജിത്തു ജോസഫ് ചിത്രം ദൃശ്യം 2 വിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. വരുൺ വധക്കേസിൽ ജോർജുകുട്ടിയും കുടുംബവും ഇത്തവണ കുടുങ്ങുമോ എന്നാണ് ചിത്രത്തിന്റെ സസ്പെൻസ് .
ഇപ്പോഴിതാ ട്രെയിലർ കണ്ട ശേഷം ചിത്രത്തിൽ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ചില രഹസ്യങ്ങൾ കണ്ടെത്തുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്.ദൃശ്യം ആദ്യഭാഗത്തിലെ ചില പ്രധാന വസ്തുതകൾ രണ്ടാം ഭാഗത്തിലും വിട്ടുപോകാതെ നോക്കാൻ ദൃശ്യം 2 ടീം പുലർത്തിയ കൃത്യതയെയും ഇവർ അഭിനന്ദിക്കുന്നുണ്ട്. ഫെബ്രുവരി 19ന് ആമസോണിലൂടെ ചിത്രം റിലീസിനെത്തും.
തിയറ്റർ ഉടമയായി മാറിയ ജോർജുകുട്ടിയെയും വരുണിനെ കൊന്നശേഷം കുറ്റബോധം മനസ്സിൽ കൊണ്ടുനടക്കുന്ന അഞ്ജുവിനെക്കുറിച്ചുമൊക്കെ വിശദമായി തന്നെ വിഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഫെബ്രുവരി 19ന് ആമസോണിലൂടെ ചിത്രം റിലീസിനെത്തും.