ഇനി മോഹൻലാൽ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പം

യുവസംവിധായകർക്ക് ഒപ്പം മോഹൻലാൽ. താരത്തിന്റെ അടുത്ത രണ്ടു ചിത്രങ്ങളും യുവസംവിധായകരായ ആഷിഖ് അബുവിനും ടിനു പാപ്പച്ചനും ഒപ്പമായിരിക്കും. ഇരുവർക്കും മോഹൻലാൽ ഡേറ്റ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. ഇത് ആദ്യമായിട്ടാണ് ടിനു പാപ്പച്ചന്റെയും ആഷിഖ് അബുവിന്റെയും സംവിധാനത്തിൽ മോഹൻലാൽ അഭിനയിക്കാൻ തയ്യാറെടുക്കുന്നത്. ഈ രണ്ട് ചിത്രങ്ങളും നിർമിക്കുന്നത് ആശിർവാദ് സിനിമാസ് ആയിരിക്കില്ല എന്നും റിപ്പോർട്ടുകളുണ്ട്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബാറോസ്’ ആണ് അണിയറയിൽ ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് ചിത്രം നിർമിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വാസ്കോ ഡ ഗാമ എത്തിച്ച രത്നങ്ങളുടെയും നിധികളുടെയും അതിന്റെ കാവൽക്കാരനായ ബറോസിന്റെയും കഥയാണ് ചിത്രം പറയുന്നത്.

Mohanlal next movie is with Aashiq Abu and Tinu Pappachan
Mohanlal next movie is with Aashiq Abu and Tinu Pappachan

ഇതിനിടെ പ്രിയദർശൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം മോഹൻലാൽ ഉപേക്ഷിച്ചുവെന്ന് സൂചനയുണ്ട്. ടിനു പാപ്പച്ചൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം ആന്റണി വർഗീസ് നായകനായി എത്തിയ ‘അജഗജാന്തരം’ ആണ്. ജയസൂര്യയെ നായകനാക്കി പുതിയ ചിത്രവും ടിനു പാപ്പച്ചൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആഷിഖ് അബുവിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന അവസാനചിത്രം ടോവിനോ തോമസ് നായകനായി എത്തുന്ന നാരദൻ ആണ്. മാർച്ച് മൂന്നിന് ചിത്രം തിയറ്ററുകളിൽ എത്തും.

Webdesk

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

5 days ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 weeks ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

4 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

4 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

4 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

1 month ago