Categories: MalayalamNews

38 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണിത്. അതിനാല്‍ തന്നെ ഞാന്‍ എക്‌സൈറ്റഡാണ്’ ബിഗ് ബോസാകാന്‍ ഒരുങ്ങി മോഹന്‍ലാല്‍


ബിഗ് ബോസാകാന്‍ പോകുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് താനെന്ന് മോഹന്‍ലാല്‍. ഷോയുടെ ലോഞ്ച് ചടങ്ങിലാണ് താരം മനസ്സു തുറന്നത്. ‘ 38വര്‍ഷത്തെ സിനിമാജീവിതത്തില്‍ വളരെ എക്‌സൈറ്റിംഗായുള്ള കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. നാടകങ്ങള്‍, സ്റ്റേജ് ഷോകള്‍. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കാന്‍ സാധിക്കുന്നത്. അതിനാല്‍ തന്നെ അതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ഞാന്‍. മോഹന്‍ലാല്‍ പറഞ്ഞു.

ബിഗ് ബോസ് വളരെ ബുദ്ധിപരമായ ഒരു ഷോയാണ് . അതോടൊപ്പം തന്നെ പ്രയാസകരവും വ്യത്യസ്തരായ 16 പേരെ സമന്വയിപ്പിച്ച് കൊണ്ടുപോവുക എ ന്നത് വളരെ ഉത്തരവാദിത്വം ആവശ്യമുള്ള ഒരു കാര്യമാണെന്നും അതിനായി പരിശ്രമിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

നിലവില്‍ ഹിന്ദി, തെലുങ്ക് , കന്നട, തമിഴ് എന്നീ ഭാഷകളില്‍ ബിഗ് ബോസ് അവതരിപ്പിക്കുന്നുണ്ട്. യൂ എസില്‍ ഗംഭീര വിജയമായിരുന്ന ബിഗ് ബ്രദര്‍ എന്ന റിയാലിറ്റി ഷോയുടെ ഇന്ത്യന്‍ പതിപ്പാണ് ബിഗ് ബോസ്. മലയാളത്തില്‍ മിനിറ്റ് ടു വിന്‍ ഇറ്റ് പോലെയുള്ള പരിപാടികള്‍ നിര്‍മ്മിച്ച എന്റെമോള്‍ പ്രൊഡക്ഷന്‍ കമ്പനിയാണ് ബിഗ് ബോസ് മലയാളത്തിലേക്ക് എത്തിക്കുന്നത്.

പൂനെയിലെ ലോണാവാലയിലാണ് ഷൂട്ടിംഗ് സെറ്റ്. തമിഴ്, തെലുങ്ക് പതിപ്പുകളുടെ ഷൂട്ടിംഗ് സെറ്റുകള്‍ അവിടെയുണ്ട്. അത് പൊളിച്ചു മാറ്റിയിട്ടില്ല. അതേ സെറ്റില്‍ തന്നെയാണ് മലയാളം പതിപ്പും ഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാളം സിനിമയിലെ രണ്ടാം നിരക്കാരെയും ടെലിവിഷന്‍ താരങ്ങളെയും ഉള്‍പ്പെടുത്തിയായിരിക്കും ആദ്യ സീസണ്‍ ഷൂട്ടിംഗ് നടത്തുക. മത്സരാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥമായിരിക്കും ഷൂട്ടിംഗിനുള്ള ഡെയ്റ്റ് നിശ്ചയിക്കുക.

ആദ്യം ഹിന്ദിയില്‍ ആരംഭിച്ച ഈ റിയാലിറ്റി ഷോ അവസാനം അവതരിപ്പിച്ചത് സല്‍മാന്‍ ഖാന്‍ ആണ്. തെലുങ്കില്‍ ജൂനിയര്‍ എന്‍ ടി ആറും, തമിഴില്‍ കമല്‍ഹാസനും പരിപാടി അവതരിപ്പിച്ചു. പ്രശസ്തരായ പന്ത്രണ്ടോളം വ്യക്തികളെ ഒരു വീട്ടില്‍ 3 മാസത്തോളം താമസിപ്പിക്കുന്നു. ഇവിടെ എല്ലായിടത്തും ക്യാമറകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. മത്സരാര്‍ത്ഥികളുടെ ഓരോരോ ചലനങ്ങളും ഇതില്‍ പകര്‍ത്തിയതിനു ശേഷം ഇത് ടി വിയില്‍ പ്രദര്‍ശിപ്പിക്കുന്നു. മലയാളത്തില്‍ ആരൊക്കെയാണ് മത്സരാര്‍ത്ഥികളെന്നത് കാത്തിരുന്നു തന്നെ കാണേണ്ടതാണ്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago