Categories: MalayalamNews

ഷെയിൻ നിഗത്തിന്റെ വിലക്കിനെ എതിർത്ത് മോഹൻലാൽ; ‘അമ്മ’ ഇടപെട്ട് പ്രശ്‌നം പരിഹരിക്കും

ഷെയിൻ നിഗത്തിനെ സിനിമകളിൽ നിന്നും വിലക്കിയതിനെതിരെ വിയോജിപ്പുമായി മോഹൻലാൽ. നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹൻലാൽ വിയോജിപ്പ് പ്രകടിപ്പിച്ചു എന്നു അമ്മ എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹൻലാൽ. ചര്‍ച്ചയിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട് എന്നത് എക്സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ആയ ഇടവേള ബാബു എന്നിവർ വ്യക്തമാക്കി. അമ്മ പ്രസിഡന്റ് മോഹൻലാലും ഇതേ നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത് എന്നും അവർ പറയുന്നു.

ഇപ്പോൾ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദര്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി പൊള്ളാച്ചിയിൽ ആണ് മോഹൻലാൽ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെയിൽ, കുർബാനി എന്നീ ചിത്രങ്ങൾ ഉപേക്ഷിക്കുന്നതിനു പകരം ഈ ചിത്രങ്ങൾ പൂർത്തിയാക്കുന്ന രീതിയിൽ ഈ വിഷയത്തിന് ഒരു പരിഹാരം കണ്ടെത്താൻ ആണ് അമ്മയുടെ ശ്രമം. അമ്മ, ഫെഫ്ക എന്നീ സംഘടനകളുമായി ചർച്ച ചെയ്യുന്നതിന് പകരം അമ്മയിൽ ഉള്ള ഒരു അംഗത്തെ വിലക്കിയതിനെ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല എന്നതാണ് താര സംഘടനയുടെ നിലപാട്.ലാലേട്ടൻ ഈ വിഷയത്തിൽ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നൽകുന്നത് എന്നു ഷെയിൻ നിഗത്തിന്റെ ഉമ്മ പറയുന്നു. മോഹൻലാൽ കൂടി ഇടപെടുന്നതോട് കൂടി ഈ പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷകൾ.

webadmin

Recent Posts

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

1 month ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

2 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 months ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 months ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 months ago