മലയാളത്തിലെ യുവതാരനിരയിൽ ഏറെ ശ്രദ്ധേയനായ നടനാണ് ആസിഫ് അലി. അവസാനമിറങ്ങിയ ബി ടെക്ക് അടക്കം മികച്ച വിജയങ്ങൾ കുറിച്ച് മുന്നേറുന്ന ആസിഫ് അലിയുടെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രം മന്ദാരമാണ്. സിനിമ ഡാഡി എക്‌സ്‌ക്ല്യൂസീവ് ഫൺ ചാറ്റ് ഷോയായ ‘എങ്കിലേ എന്നോട് പറ’ എന്ന ഷോയുടെ അവതാരിക ആസിഫ് അലിയെ കുടുക്കുന്ന ഒരു ചോദ്യം ചോദിച്ചു. അതിപ്പോൾ ആസിഫ് അലിയെന്നല്ല ഏത് നടനോട് ചോദിച്ചാലും അവർ വെള്ളം കുടിച്ചു പോകുന്ന ചോദ്യമാണ്. ഒരേ സമയം മമ്മുക്കയുടെയും ലാലേട്ടന്റെയും ചിത്രങ്ങളിലേക്ക് ഓഫർ വന്നാൽ ഏതു സ്വീകരിക്കുമെന്നായിരുന്നു അവതാരകന്റെ ചോദ്യം. ആസിഫ് അലി അപ്പോൾ തന്നെ ലാലേട്ടന്റെ പടത്തിൽ അഭിനയിക്കുമെന്ന് ഉത്തരം നൽകി. കാരണം മറ്റൊന്നുമല്ല. ജവാൻ ഓഫ് വെള്ളിമലയിൽ മമ്മുക്കയോടൊപ്പം ഒരു ഫുൾ ലെങ്ത് റോൾ ആസിഫ് ചെയ്‌തിട്ടുണ്ട്. ലാലേട്ടന്റെ കൂടെ റെഡ്‌വൈൻ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും കോമ്പിനേഷൻ സീൻസ് ഇല്ലായിരുന്നു. അതിനാൽ തന്നെ അത്തരത്തിൽ ഒരു ഓഫർ ലഭിച്ചാൽ തീർച്ചയായും ലാലേട്ടൻ ചിത്രം തിരഞ്ഞെടുക്കുമെന്ന് ആസിഫ് അലി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…