ഒരു കൃഷികാരന്റെ സന്തോഷത്തിന്റെ നാളുകൾ ആസ്വദിക്കുകയാണ് ലാലേട്ടൻ ഇപ്പോൾ. എറണാകുളം എളമകരയിൽ ഉള്ള ലാലേട്ടന്റെ വീടിനോട് ചേർന്നുള്ള അര ഏക്കർ സ്ഥലത്താണ് ലാകെട്ടാണ്6കൃഷി ഇറക്കിയത്. നേരത്തെ തന്നെ ചെറിയ തോതിൽ കൃഷി ഉണ്ടായിരുന്നു എങ്കിലും ഈ ലോക്ക് ഡൗണ് കാലത്ത് ആണ് കൃഷി കാര്യമാക്കിയത്. രണ്ട് മാസം മുമ്പ് ചെന്നൈയിൽ നിന്ന് വന്ന ശേഷം ലാലേട്ടൻ ഒരു പൂർണ സമയ കൃഷികാരനായി മാറി. വിഷമില്ലാത്ത പച്ചക്കറികളുടെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർ ആയ ലാലേട്ടൻ തന്റെ കൃഷി സ്ഥലത്തും ഉപയോഗിക്കുന്നത് ജൈവ വളം തന്നെ. എന്തായാലും ലാലേട്ടന്റെ ഈ കൃഷി സ്ഥലം ഏറെ വൈറലായി കഴിഞ്ഞു.
ഇനി ദൃശ്യം ടൂവിന്റെ തിരക്കുകളിലേക്ക് നീങ്ങുകയാണ് താരം. മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു. മോഹൻലാൽ എന്ന നടന് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുവാൻ ജിത്തു ജോസഫ് എന്ന സംവിധായകന് സാധിക്കുമെന്ന് ദൃശ്യം എന്ന ഒറ്റ സിനിമകൊണ്ട് ഏവരും മനസ്സിലാക്കിയതാണ്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദൃശ്യം 2 ഒരുങ്ങുന്നു എന്ന വാർത്ത പുറത്തുവന്നിരുന്നു. ഷൂട്ടിംഗ് ആരംഭിക്കാൻ ഇരുന്നപ്പോഴാണ് കൊറോണ ലോകമെമ്പാടും വ്യാപിച്ചത്. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുമെന്ന വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഒരു മാസത്തേക്ക് കൂടി കൊറോണ വൈറസ് കാരണം ചിത്രീകരണം നീട്ടി വെച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…