നാല് മാസത്തോളം നീണ്ട് നിന്ന ചെന്നൈ വാസത്തിന് ശേഷം മലയാളികളുടെ പ്രിയതാരം മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തി. ചെന്നൈയിൽ നിന്നും റോഡ് മാർഗമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്. കൊച്ചിയിലുള്ള സ്വകാര്യ ഹോട്ടലിൽ പതിനാല് ദിവസം ക്വാറന്റൈനിൽ കിടന്നിട്ടേ മോഹൻലാൽ ഇനി വീട്ടിലേക്ക് എത്തുകയുള്ളൂ. തേവരയിലെ വീട്ടിലുള്ള അമ്മയെ കാണുവാനാണ് ഈ കോവിഡ് ഭീതി സമയത്തും മോഹൻലാൽ കൊച്ചിയിലെത്തിയത്. ഹോട്ടലിൽ മോഹൻലാലിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഡ്രൈവെരോടൊപ്പമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.
അമ്മക്കൊപ്പം കുറച്ചു നാൾ തങ്ങിയതിന് ശേഷം മോഹൻലാൽ ചെന്നൈയിലേക്ക് തിരികെ പോയേക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചെന്നൈയിൽ ഭാര്യക്കും മകനുമൊപ്പം കഴിഞ്ഞിരുന്ന താരം ലോക്ക് ഡൗൺ കർശനമാക്കിയ കാരണമാണ് ചെന്നൈയിൽ തന്നെ നാല് മാസം തങ്ങേണ്ടി വന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതോടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് ദൃശ്യം 2ന്റെ ഷൂട്ടിംഗ് സെപ്റ്റംബർ മാസമാകുമ്പോഴേക്കും തുടങ്ങുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…