‘ഈ ആന്റണിയെ ശരിക്കും പൊലീസിൽ എടുത്തോ’ – സംശയവുമായി മോഹൻലാൽ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഇന്ന് വൈകുന്നേരം ഒരു സർപ്രൈസ് ഉണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ. പങ്കുവെച്ച ബ്രോ ഡാഡിയുടെ പോസ്റ്ററിലാണ് ഇക്കാര്യമുള്ളത്. ആന്റണി പെരുമ്പാവൂരിന്റെ കഥാപാത്രമായ എസ് ഐ ആന്റണിയുടെ പോസ്റ്റർ ആണ് മോഹൻലാൽ പങ്കുവെച്ചത്. ആന്റണി പെരുമ്പാവൂരിനെ ടാഗ് ചെയ്ത് ‘ശരിക്കും പൊലീസിൽ എടുത്തോ’ എന്ന ചോദ്യത്തോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. എസ് ഐ ആന്റണി ചാർജ് എടുക്കുന്നു എന്നാണ് പോസ്റ്ററിൽ ഉള്ളത്. കൂടാതെ, ഇന്ന് ആറുമണിക്ക് സ്പെഷ്യൽ സർപ്രൈസ് ഉണ്ടെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു.

Vannu Pokum Title Song Bro Daddy sung by Mohanlal and Prithviraj

മോഹൻലാലിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ‘Inspector ബൽറാമിന് ശേഷം ഇത്രയും പൗരുഷമുള്ള പോലീസിനെ മലയാള സിനിമക്ക് നൽകിയതിന് …….വളരെ ഉപകാരം ലാലേട്ടാ.’, ‘ലാലേട്ടന്റെ പോസ്റ്റുകളിൽ ഏറ്റവുമധികം reaction വീഴാൻ പോകുന്ന ഐറ്റം എത്തിപ്പോയി’, ‘ഇരുപതാം നൂറ്റാണ്ട് സിനിമയില് എട്ടന് സുരേഷ് ഗോപിയോട്പറയുന്ന ഡയലോഗ് ഓർമ്മ വരുന്നു ഈ അച്ചായനെ കാണുമ്പോൾ…’ ഇങ്ങനെ പോകുന്നു കമന്റുകൾ.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫര്‍ ആയിരുന്നു പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രം. ബ്രോ ഡാഡി ഒരു കംപ്ലീറ്റ് ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ്. ഇത് ഒരു കുഞ്ഞു പാവം സിനിമയാണെന്നാണ് പൃഥ്വിയും സംഗീത സംവിധായകൻ ദീപക് ദേവും തമ്മിലുള്ള ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ റിലീസ് ആയി നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുന്ന ചിത്രം ജനുവരി 26നാണ് പുറത്തിറങ്ങുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം നവാഗതരായ ശ്രീജിത്ത്, ബിബിന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്. ജോണ്‍ കാറ്റാടി, ഈശോ കാറ്റാടി എന്ന് പേരുള്ള അച്ഛനും മകനും ആയാണ് ഇതില്‍ ഇവര്‍ അഭിനയിച്ചിരിക്കുന്നത് എന്നാണ് ടീസര്‍ സൂചിപ്പിക്കുന്നത്. ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിച്ചത് അഭിനന്ദം രാമാനുജനുമാണ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 week ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 week ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago