Mohanlal Speaks About the Friendship with Mammootty
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. പൂർണമായും മികച്ചൊരു സൗഹൃദം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഇരുവരും മലയാളസിനിമയുടെ പകരം വെക്കാനില്ലാത്ത അഭിനേതാക്കളാണ്. ഇരുവരും തമ്മിലുള്ള താരതമ്യ ചർച്ചകൾക്ക് വേദിയാണ് സോഷ്യൽ മീഡിയ എന്നും. ഇപ്പോഴിതാ മമ്മൂക്കയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ലാലേട്ടൻ.
“ആരു പറഞ്ഞു ഞങ്ങൾക്കിടയിൽ മത്സരബുദ്ധിയുണ്ടെന്ന്. അങ്ങനൊന്നും ഇല്ല. കുറച്ചു പേരല്ലേ മലയാളസിനിമയിൽ ഉള്ളൂ. എല്ലാവരും തമ്മിൽ നല്ല സൗഹൃദത്തിലാണ്. നോക്കൂ, ഒടിയനിൽ മമ്മൂട്ടിക്കയുടെ ശബ്ദം ഇല്ലേ? ലൂസിഫറിന്റെ ടീസർ അദ്ദേഹത്തിന്റെ ഒഫീഷ്യൽ പേജിലൂടെയല്ലേ പുറത്തിറങ്ങിയത്. അപ്പുവിന്റെ സിനിമയുടെ ടീസർ ദുൽഖറിന്റെ പേജിൽ അല്ലെ ആദ്യം വന്നത്. മമ്മൂട്ടിക്കയ്ക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു, എനിക്ക് ചെയ്യാവുന്നത് ഞാനും. റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അല്ലാതെ സോഷ്യൽ മീഡിയയിൽ പറയുന്ന പോലെയൊന്നും സംഭവിക്കുകയേയില്ല. കുഞ്ഞാലി മരക്കാർ പോലും അങ്ങനെയാണ്. അവർ പ്ലാൻ ചെയ്‌ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്.” ലാലേട്ടൻ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…