കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന ഈ വേളയിൽ ഷൂട്ടിങ്ങുകൾ എല്ലാം നിർത്തി വച്ചതിനാൽ താരങ്ങളെല്ലാം വീട്ടിൽ തന്നെയാണ്. താരങ്ങളെല്ലാം അവരവരുടെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 40 വർഷത്തെ അഭിനയ ജീവിതത്തിനിടയിൽ ഇതാദ്യമായിട്ടാണ് ഷൂട്ടിംഗ് ഇല്ലാതെ താരങ്ങൾ വീട്ടിൽ ആയിരിക്കുന്നത്. കൊറോണ വൈറസ് മൂലം മലയാള സിനിമയ്ക്ക് ഏകദേശം 600 കോടിയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് ഫെഫ്കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു. ഒരു പരിധിവരെ താരങ്ങൾ എല്ലാവരും വീട്ടിൽ സന്തോഷത്തോടെ കഴിയുകയാണെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
മോഹൻലാൽ അഭിനയിച്ച പല ചിത്രങ്ങളും താരം കാണുന്നത് ഇപ്പോഴാണ് എന്നും 1990 ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത എം ടി വാസുദേവൻ നായർ രചന നിർവഹിച്ച താഴ്വാരം മോഹൻലാൽ ഇപ്പോഴാണ് കണ്ടതെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു.
സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ചലചിത്രമേഖലയെ ഇനി പിടിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നാണ് യാഥാര്‍ത്ഥ്യമെന്നും വളരെ ചെറിയ മാര്‍ക്കറ്റാണ് മലയാള സിനിമയുടേതെന്നും ഉണ്ണിക്കൃഷ്ണന്‍ മനോരമയോട് സംസാരിക്കവെ പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…