സ്ഫടികവും ആടുതോമയേയും മലയാളികൾക്ക് സമ്മാനിച്ച ഭദ്രൻ സംവിധാനരംഗത്തേക്ക് തിരിച്ചെത്തുന്നു. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുന്നു എന്നാണ് തീരുമാനിച്ചിരുന്നതെങ്കിലും അതിന് മുൻപേ സൗബിൻ ഷാഹിറിനെ നായകനാക്കി ഒരു ചിത്രം ചെയ്യുമെന്ന് അറിയിച്ചിരുന്നു. ജൂതൻ എന്ന് പേരിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി. ജോജു ജോര്‍ജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റിമ കല്ലിങ്കലാണ് നായിക. ‘എനിക്കു പ്രിയപ്പെട്ട ഭദ്രന് സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതന് സിനിമയ്ക്ക് എല്ലാ ആശംസകളും.’ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നായകനായെത്തുന്ന സൗബിന് ഷാഹിറിനും മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നു.
ശിക്കാര്‍, നടന്, കനല് തുടങ്ങിയ സിനിമകളൊരുക്കിയ എസ് സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ എന്നിവർ ചേർന്നാണ് നിർമാണം. ലോകനാഥൻ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…