സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് മോഹന്‍ലാലിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. മനോരമ ഓണ്‍ലൈന്‍ പുറത്തിറക്കുന്ന കലണ്ടര്‍ ആപ്ലിക്കേഷന്റെ ഭാഗമായെടുത്ത ചിത്രങ്ങളാണിത്. ചിത്രത്തില്‍ സ്വന്തം നായ്ക്കുട്ടിയായ ബെയ്ലിയുടെ ഒപ്പമാണ് താരം നില്‍ക്കുന്നത്. അക്വാ ഗ്രീന്‍ നിറത്തിലുള്ള ടിഷര്‍ട്ടാണ് മോഹന്‍ലാലിന്റെ വേഷം. ചിത്രത്തില്‍ ആരാധകരുടെ കണ്ണുടക്കിയത് മോഹന്‍ലാലിന്റെ വാച്ചിലാണ്. അദ്ദേഹത്തിന്റെ പഴ്‌സനല്‍ കലക്ഷനിലുള്ള ഉബ്ലോ ബിഗ് ബാങ് യുണീകോ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്റ് ലിമിറ്റഡ് എഡിഷന്‍ വാച്ച് ആണിത്. 23,000 യൂറോ (ഏകദേശം 20 ലക്ഷം രൂപ) ആണ് വാച്ചിന്റെ വില. ഐ വെയര്‍ രംഗത്തെ പ്രമുഖ കമ്പനിയായ ലാപോ എല്‍ക്കാന്റെ ഇറ്റാലിയ ഇന്‍ഡിപെന്‍ഡന്റുമായി ചേര്‍ന്നാണ് ഉബ്ലോ ഈ വാച്ച് നിര്‍മിച്ചിട്ടുള്ളത്.
പുതിയ സ്‌റ്റൈലുകള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യം വച്ചാണ് ഈ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലാണ് ഡിസൈന്‍. നീല, ഗ്രേ എന്നീ നിറങ്ങളില്‍ 500 വീതം വാച്ചുകള്‍ മാത്രമാണ് വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഡെനീം കൊണ്ടാണ് സ്ട്രാപ്. ഗ്രേ, കറുപ്പ് നിറങ്ങളിലുള്ള സ്റ്റഡുകള്‍ സ്ട്രാപ്പിന് പ്രൗഢിയേകുന്നു. വാച്ചിന്റെ കെയ്‌സും ബെസലും നിര്‍മിക്കാന്‍ ടെക്‌സാലിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു വാച്ചിന് പ്രീമിയം ഫീല്‍ നല്‍കുന്നു. സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചാണ് ഉബ്ലോ വാച്ചുകളുടെ ബ്രാന്‍ഡ് അംബാസഡര്‍.
പരമ്പരാഗത കലണ്ടറിലെ വിവരങ്ങള്‍ക്കു പുറമെ മൊബൈല്‍ ഓര്‍ഗനൈസറായും പ്രവര്‍ത്തിക്കുമെന്നതാണ് മനോരമ കലണ്ടര്‍ ആപ്പിന്റെ പ്രധാന സവിശേഷത. വിശേഷദിനങ്ങളും മറ്റ് വിവരങ്ങളും ആപ് ഓര്‍മപ്പെടുത്തും. ഉദാഹരണത്തിന് വാഹനത്തിന്റെ ഇന്‍ഷുറന്‍സ് കാലാവധി തീരുന്ന ദിവസം ഓര്‍ക്കാന്‍ ഇന്‍ഷുറന്‍സ് എന്ന വിഭാഗമുണ്ടാക്കി ഓര്‍മപ്പെടുത്താന്‍ ആവശ്യപ്പെടാം. ഓര്‍മപ്പെടുത്തല്‍ സന്ദേശം ഇമെയില്‍ ആയും ലഭിക്കും. മീറ്റിങ്ങുകള്‍, ജന്മദിനങ്ങള്‍ തുടങ്ങിയവ രേഖപ്പെടുത്തി അലാറം ക്രമീകരിക്കാനും സൗകര്യമുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…