കിടിലൻ ഗെറ്റപ്പിലെത്തി ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് നടൻ മോഹൻലാൽ. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബാറോസ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് കൊണ്ടായിരുന്നു അദ്ദേഹം ഇത്തവണ പുതുവത്സര ആശംസകൾ നേർന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ വളരെ വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. ഫസ്റ്റ് ലുക്കിൽ പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ. അനീഷ് ഉപാസനയാണ് ചിത്രം പകർത്തിയിരിക്കുന്നത്.
2019 ഏപ്രിലിൽ ആയിരുന്നു മോഹൻലാലിന്റെ ആദ്യ സംവിധാനസംരംഭമായ ‘ബറോസ്’ പ്രഖ്യാപിച്ചത്. കോവിഡിന്റെ പശ്ചാത്തലത്തിലും കേരളത്തിലും ഗോവയിലുമായി ചിത്രീകരണം നടക്കുകയും ചെയ്തു. പക്ഷേ, അതെല്ലാം പിന്നീട് ഉപേക്ഷിക്കേണ്ടി വന്നെന്ന് മോഹൻലാൽ തന്നെ കഴിഞ്ഞയിടെ വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഷെഡ്യൂൾ ബ്രേക്ക് നീണ്ടതിനാൽ കണ്ടിന്യൂറ്റി പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ ചിത്രം നേരിട്ടതിനെ തുടർന്നാണ് അത്.
ഇന്ത്യയിലെ ആദ്യത്തെ 3ഡി ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹൻലാൽ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രമായ ഭൂതമായാണ് മോഹന്‍ലാല്‍ സ്ക്രീനില്‍ എത്തുന്നത്.
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…