ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാള്‍. ഇന്ത്യ ക്രിക്കറ്റില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന നായകന്. പുതിയകാല ഇന്ത്യ ടീമിനെ രൂപപ്പെടുത്തിയ ക്യാപ്റ്റന്‍. കൊല്‍ക്കത്തയുടെ രാജകുമാരന്, ബംഗാള്‍ കടുവ എന്നിങ്ങനെ പല വിളിപ്പേരിലും അറിയപ്പെടുന്ന ഗാംഗുലി, സഹതാരങ്ങള്‍ക്ക് അവരുടെ സ്വന്തം ദാദ ആയിരുന്നു. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആരാധകരുടെ പ്രിയ ദാദക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ് മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടൻ. ട്വിറ്ററിലൂടെയാണ് ലാലേട്ടൻ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
സൗരവ് ചന്ദീദാസ് ഗാംഗുലി (ജനനം: ജൂലൈ 8, 1972, കൊൽക്കത്ത) ഇന്ത്യയിൽ നിന്നുള്ള മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താരവും നായകനുമായിരുന്ന ഇദ്ദേഹം ദാദാ എന്നാണ് സ്നേഹപൂർവം അറിയപെടുന്നത് .നിലവിൽ ഇദേഹം ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടാണ്. വിദേശത്ത് ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ ജയിച്ച ഇന്ത്യൻ നായകനെന്ന റെക്കോർഡ് പേരിൽ ഉള്ള ഇദ്ദേഹം എക്കാലെത്തയും മികച്ച ഇന്ത്യൻ ക്യാപ്റ്റന്മാരിൽ ഒരാളാണ്.നിലവിൽ ഏകദിന ക്രിക്കറ്റിൽ റൺവേട്ടയിൽ എട്ടാമനായ ഇദ്ദേഹം 10000 റൺസ് എന്ന നാഴികക്കല്ല് മറികടന്ന മൂന്നാമത്തെ വ്യക്തി’ ആണ് ( സച്ചിൻ ടെണ്ടുൽക്കർ ഇൻസമാം-ഉൽ-ഹഖ് എന്നിവർക്കു ശേഷം).2002 ൽ ക്രിക്കറ്റിന്റെ ബൈബിൾ എന്നറിയപെടുന്ന വിസ്ഡൻ ഗാംഗുലിയെ വിവിയൻ റിച്ചാർഡ്സ് , സച്ചിൻ ടെണ്ടുൽക്കർ ,ബ്രയാൻ ലാറ , ഡീൻ ജോൺസ് , മൈക്കൽ ബെവൻ എന്നിവർക്ക് ശേഷം ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ആറാമത്തെ ബാറ്റ്സ്മാനായി തിരഞ്ഞെടുത്തു.2004 ൽ രാജ്യം ഇദ്ദേഹത്തെ രാജ്യത്തെ വലിയ സിവിൽ ബഹുമതികളിലൊന്നായ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട് .
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…
ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…
സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…
യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…