Categories: MalayalamNews

‘ബറോസ്’ ഷൂട്ടിംഗ് ജൂൺ അവസാനം ആരംഭിക്കുമെന്ന് വെളിപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ബറോസ് എന്ന ചിത്രം പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വർഷത്തോളം ആകാറായി. ത്രീഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ അവസാനം ആരംഭിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ 70 എം എം സിനിമയും ആദ്യത്തെ ത്രീഡി ചിത്രവും ഒരുക്കിയ ജിജോ ആണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. ആദ്യ 70mm ചിത്രം പടയോട്ടം, ആദ്യ 3D ചിത്രം മൈ ഡിയർ കുട്ടിച്ചാത്തൻ എന്നിവയിലൂടെ മലയാള സിനിമയ്ക്ക് അഭിമാനമായി മാറിയ ജിജോ ലാലേട്ടനൊപ്പം ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചിത്രത്തെ കുറിച്ച് ലാലേട്ടൻ മനസ്സ് തുറന്നത്.

ഷൂട്ടിംഗ് ജൂൺ അവസാനത്തോടെ ആരംഭിക്കും. ഗോവയിലും കേരളത്തിലുമായിട്ടാണ് പ്രധാനമായും ഷൂട്ടിംഗ് നടത്തുക. ഒരു 3D ചിത്രമായതിനാൽ തന്നെ കുറെ ഭാഗങ്ങൾ സ്റ്റുഡിയോക്ക് അകത്തും ചിത്രീകരിക്കേണ്ടി വരും.

റിലീസിന് ഒരുങ്ങുന്ന മരക്കാർ അടക്കം നിരവധി പ്രിയദർശൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മോഹൻലാലിന് ആ സുഹൃത്തിന്റെ സംവിധാനശൈലി പ്രചോദിപ്പിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ലാലേട്ടന്റെ മറുപടി ഇങ്ങനെ ആയിരുന്നു.

പ്രിയന്റെ ചിത്രങ്ങളുമായി ബറോസിനെ താരതമ്യം ചെയ്യേണ്ടി വരില്ല. ചിത്രത്തിന്റെ തിരക്കഥ ചർച്ച ചെയ്‌തപ്പോഴെല്ലാം പ്രിയൻ കൂടെയുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സംവിധാനത്തിലുള്ള ആ ഒരു മാജിക് എന്റെ സംവിധാനത്തിൽ കാണുവാൻ സാധിക്കില്ല. ബറോസ് ഒരു കുട്ടിയും ഭൂതവും തമ്മിലുള്ള കഥയാണ്. അറിയാതെ കയറി വരുന്ന ചില കാര്യങ്ങൾ ഉണ്ടാകാം. പ്രിയന്റെ ഏറ്റവും വലിയ സവിശേഷത അദ്ദേഹം സിനിമക്ക് ആവശ്യമുള്ള ഷോട്ടുകൾ മാത്രമേ എടുക്കൂ. അതിനാൽ തന്നെ സമയലാഭവുമുണ്ട്. അത്തരത്തിൽ ഒരു സമീപനമാണ് ഞാനും ആഗ്രഹിക്കുന്നത്. ഞങ്ങൾ ഒരുക്കുന്ന ചിത്രത്തെ കുറിച്ച് ഞങ്ങൾക്ക് തന്നെ വ്യക്തമായൊരു കാഴ്ച്ചപ്പാടുണ്ട്.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

4 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

4 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago