എന്നും വ്യത്യസ്ത കഥാപാത്രങ്ങൾ ഉൾകൊണ്ടും തന്റെ അസാമാന്യ മെയ്‌വഴക്കത്തിലൂടെയും പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ കഴിഞ്ഞിട്ടുള്ള നടനാണ് മോഹൻലാൽ. തന്റെ 57 വയസിലും അതിശയിക്കുന്ന മെയ്‌വഴക്കത്തിലൂടെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്ത് എന്നും വിസ്മയിപ്പിച്ചിട്ടുള്ള നടന്റെ ഈ വിസ്മയ വഹമായ അഭിനയ ശൈലി തന്നെയാണ് പുലിമുരുകൻ എന്ന ചിത്രത്തിനെ ഏറ്റവും ജനകീയമാക്കിയതും കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിച്ചതും. ഈ കാരണങ്ങൾകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കിയിരിക്കൊണ്ടിരിക്കുന്നത് ഒടിയനിലേക്കാണ്. ശ്രീകുമാരൻ മേനോന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാന്റസിത്രില്ലറാണ് ഒടിയൻ. വേറിട്ട രൂപമാറ്റംകൊണ്ടും അഭിനയ ശൈലികൊണ്ടും പ്രേക്ഷകർ ഏറെ ചർച്ച ചെയ്ത ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ വാർത്ത മോഹൻലാൽ എന്ന വ്യക്തിയുടെ ഡെഡിക്കേഷൻനെ കുറിച്ചാണ്.
പുലിമുരുകന്റെ ആക്ഷൻ ഡയറക്ടർ പീറ്റർ ഹെയിനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ കഴിഞ്ഞ ദിവസം ചിത്രീകരിച്ച രംഗം സെറ്റിലെ ഏവരെയും അതിശയത്തിലാഴ്ത്തി. ഒടിയൻ മാണിക്യന്റെ ഒളിസങ്കേതമാണ് തേൻ കുറിശ്ശി പുഴ ഏത് വേനലിലും വറ്റി വരളാത്ത ആഴവും പരപ്പുമുള്ള തേൻ കുറുശ്ശി പുഴ. തന്റെ എതിരാളിയായ രാവുണ്ണിയോട് പ്രതികാരം ചെയ്യാനായി ഒടിയൻ മാണിക്യൻ അർധരാത്രി തേൻ കുറിശ്ശി പുഴ നീന്തി വരുന്നതായിരുന്നു രംഗം. ഒടിയന്റെ സഞ്ചാരം തേൻ കുറിശ്ശി പുഴയെ പതിയെ തലോടി മുങ്ങാം കുഴിയിട്ട് അദൃശ്യമായ ഒന്നാണ്. ഏറെ അപകടം നിറഞ്ഞ രംഗം ഡ്യൂപ്പ് ഇടാം എന്നു പറഞ്ഞെങ്കിലും മോഹൻലാൽ സ്വമേധയാ ഏറ്റെടുത്തു ചെയ്യുകയായിരുന്നു. ശ്വാസമടക്കിപ്പിടിച്ചായിരുന്നു അണിയറപ്രവർത്തകർ ലാലേട്ടന്റെ ഈ അസാമാന്യ പ്രകടനം കണ്ടത്.
ഏതാണ്ട് രണ്ടു മാസത്തോളം നീണ്ടു നിൽക്കുന്ന ചിത്രത്തിന്റെ അവസാന ഷെഡ്യുൾ പാലക്കാട് നടക്കുകയാണ്. മാസ്സ് ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം അണിയിച്ചൊരുക്കുന്നതെന്ന് സംവിധായകനായ വി എ ശ്രീകുമാർ അറിയിച്ചിരുന്നു. ദേശീയ അവാർഡ് ജേതാവായ ഹരികൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആശിർവാദ് നു വേണ്ടി ആന്റണി പെരുമ്പാവൂർ ചിത്രം നിർമ്മിക്കുന്നത്.
എന്നും തന്റെ കഥാപാത്രങ്ങളിൽ ആക്ഷനിൽ ഒട്ടും വിട്ടുവീഴ്ചക്ക് തയാറാകാത്ത ലാലേട്ടന്റെ തീർത്തും വ്യത്യസ്തമായ വിരുന്നു തന്നെയായിരിക്കും ഒടിയൻ മാണിക്യൻ. കാത്തിരിക്കാം പുതിയ ഒരു റെക്കോർഡ് ബ്രേക്കുമായി എത്തുന്ന ഒടിയൻ മാണിക്യനായി,
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…