കടുത്ത വ്യായാമത്തിലൂടെയും യോഗയിലൂടെയും എല്ലാം തന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരാളാണ് ലാലേട്ടൻ. ദൃശ്യം 2വിന് വേണ്ടി ലാലേട്ടൻ നടത്തിയ മാറ്റം ഏറെ കൈയ്യടി നേടിയിരുന്നു.
തന്റെ സ്വപ്നമായ ആദ്യ സംവിധാന സംരംഭം ബറോസിന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ. കൂടാതെ പ്രിയദർശൻ സംവിധാനം നിർവഹിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം, ബി ഉണ്ണികൃഷ്ണൻ ചിത്രം ആറാട്ട് എന്നിവ റിലീസിന് ഒരുങ്ങുകയാണ്. പൃഥ്വിരാജ് ലൂസിഫറിന് ശേഷം സംവിധാനം നിർവഹിക്കുന്ന ബ്രോ ഡാഡി എന്ന ചിത്രത്തിലും ലാലേട്ടൻ തന്നെയാണ് നായകൻ. ബ്രോഡാഡി ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു.
ലാലേട്ടന്റെ വർക്ക് ഔട്ട് വീഡിയോകളും ഫോട്ടോസുമെല്ലാം വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയ കീഴടക്കാറുള്ളത്. ഇപ്പോൾ ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിലും തന്റെ വർക്ക് ഔട്ട് മുടക്കാത്ത ലാലേട്ടന്റെ പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ലാലേട്ടൻ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. പ്രിയദർശൻ ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഒരു ബോക്സർ ആയാണ് മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് സൂചന. പ്രിയദർശന്റെ കരിയറിലെ ആദ്യത്തെ സ്പോർട്സ് മൂവി ആയി ഒരുക്കാൻ പോകുന്ന ഈ ചിത്രം ആശീർവാദ് സിനിമാസ് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി മോഹൻലാൽ ബോക്സിങ് പരിശീലനവും ആരംഭിച്ചിരുന്നു. അദ്ദേഹം ബോക്സിങ് പരിശീലിക്കുന്ന ചിത്രവും അദ്ദേഹത്തിന്റെ പരിശീലകന് ഒപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിൽ നേരത്തെ വലിയ ശ്രദ്ധയാണ് നേടിയത്. ഇപ്പോൾ ബോക്‌സർ ആവാനുള്ള ശരീരം ഒരുക്കുന്ന തിരക്കിലാണ് മോഹൻലാൽ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…