മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാൽ പുതിയ വാഹനം സ്വന്തമാക്കി. തന്റെ ഗാരേജിലേക്ക് പുതുപുത്തൻ റേഞ്ച് റോവർ ആണ് താരം എത്തിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ലക്ഷ്വറി വാഹന നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവര്‍ നിരയിലെ പുതിയ മോഡല്‍ റേഞ്ച് റോവറാണ് മോഹൻലാൽ സ്വന്തമാക്കിയത്. കൊച്ചിയിലെ പുതിയ വസതിയില്‍ വെച്ച് ഡീലര്‍മാരിൽ നിന്ന് മോഹന്‍ലാൽ വാഹനം സ്വന്തമാക്കി.
താരം പുതിയ വാഹനത്തിന്റെ താക്കോൽ ഏറ്റു വാങ്ങുന്നതിന്റെയും തുടർന്ന് തന്റെ പുതിയ വാഹനം ഡ്രൈവ് ചെയ്യുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വീഡിയോയിൽ മോഹന്‍ലാലും പങ്കാളിയായ സുചിത്രയും ഉണ്ട്. മുതിര്‍ന്ന ഏഴ് പേർക്ക് ഒരേ സമയം സഞ്ചരിക്കാനാകുന്ന വാഹനത്തിന് 33 സെന്റി മീറ്റർ ടച്ച് സ്ക്രീന്‍ ആണ് ഉള്ളത്.
ഈ വാഹനത്തിന്റെ വിവിധ മോഡലുകൾ ഡീസലിലും പെട്രോളിലും ലഭ്യമാണ്. വിവിധ മോഡലുകളുടെ വില 2.38 കോടി മുതല്‍ 4 കോടി വരെയാണ്. ടൊയോട്ടയുടെ വെല്‍ഫയര്‍ ആയിരുന്നു 2020 ന്‍റെ തുടക്കം മുതൽ താരം സ്ഥിരം യാത്രകള്‍ക്കായി ഉപയോഗിച്ചിരുന്നത്. 1.15 കോടിയായിരുന്നു ഇതിന്റെ വില. വെൽഫയർ കൂടാതെ ലംബോർഗിനി ഉറുസ്, ടൊയോട്ട ലാൻഡ് ക്രൂയിസർ, മെഴ്‌സിഡസ് ബെൻസ് ജിഎൽഎസ് ക്ലാസ് തുടങ്ങിയ ആഡംബര കാറുകളും താരത്തിനുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…