പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ – അറബിക്കടലിന്റെ സിംഹം ചിത്രീകരണത്തിന്റെ അവസാന നാളുകളിലേക്ക് കടക്കുവാൻ ഒരുങ്ങുകയാണ്. മരക്കാറിന്റെ ഷൂട്ടിംഗ് തീരുന്ന പ്രകാരം ലാലേട്ടന്റെ മറ്റു രണ്ടു പ്രോജക്ടുകളാണ് ചിത്രീകരണത്തിന് തുടക്കം കുറിക്കുന്നത്. ഇതിനെല്ലാം മുൻപായി ഈ മാസം അവസാനം പൃഥ്വിരാജ് – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ലൂസിഫർ പ്രദർശനത്തിന് ഒരുങ്ങുകയാണ്.
നവാഗതരായ ജിബിയും ജോജുവും ചേർന്ന് സംവിധാനം നിർവഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയാണ് അതിൽ ആദ്യചിത്രം. ഒരു തൃശ്ശൂർകാരന്റെ വേഷത്തിൽ ലാലേട്ടൻ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിൽ മാസത്തിൽ ആരംഭിക്കും. വിദേശത്തുള്ള ചില സീനുകളടക്കം ഒറ്റ ഷെഡ്യൂളിൽ ഇട്ടിമാണി ചിത്രീകരണം പൂർത്തിയാക്കും എന്നാണ് അറിയുന്നത്.
സൂപ്പർഹിറ്റ് സംവിധായകൻ സിദ്ധിഖ് ഒരുക്കുന്ന ബിഗ് ബജറ്റ് എന്റർടൈനർ ബിഗ് ബ്രദറാണ് രണ്ടാമത്തെ ചിത്രം. ജൂൺ മാസത്തോട് കൂടി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ നിർണയം നടന്നുകൊണ്ടിരിക്കുകയാണ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…