ചിരിച്ചും ചിരിപ്പിച്ചും മാത്രം മലയാളിക്ക് മുന്നിലെത്തിയ താരമായിരുന്നു മോളി കണ്ണമാലി. താരത്തിന്റെ പുത്തൻ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. താരത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോഷൂട്ടിന് മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. ആരോഗ്യമാസികയിലെ പുതിയ ലക്കത്തിലെ കവർ ഗേളായി എത്തിയിരിക്കുകയാണ് മോളി കണ്ണമാലി. കറുപ്പിന്റെ കരുത്ത് എന്ന വിഷയത്തിൽ മാസികയിൽ താരം സംസാരിക്കുന്നുണ്ട്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ശ്യാം ബാബുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. മോളിയെയും ഫോട്ടോഗ്രാഫറെയും പ്രശംസിച്ച് നിരവധി വ്യക്തികൾ രംഗത്തെത്തുന്നുണ്ട്. സംവിധായകനായ ഒമർ ലുലു മേക്കോവർ പൊളിച്ചല്ലോ എന്ന അടിക്കുറിപ്പോടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇപ്പോൾ ഫോട്ടോഷൂട്ടിനെ കുറിച്ച് തുറന്നുപറയുകയാണ് താരം.
“എറണാകുളത്ത് വച്ചായിരുന്നു ഈ ഫോട്ടോഷൂട്ട്. ആദ്യമായിട്ടാണ് ഇത്തരമൊരു വേഷം ധരിക്കുന്നത്. അവിടെ ചെന്നപ്പോഴാണ് ഇത്തരമൊരു വേഷമാണ് ധരിക്കേണ്ടതെന്ന് അറിഞ്ഞത്… അവര് തന്നെയാണ് വസ്ത്രങ്ങളെല്ലാം തന്നത്. സിനിമയിലൊക്കെ കുറച്ച് മോഡേൺ ആയിട്ടുള്ള വേഷങ്ങൾ ഇട്ടിട്ടുണ്ട്. ജീൻസും ടീഷർട്ടുമാക്കെ. പക്ഷേ ഇങ്ങനൊരു വേഷം ആദ്യമായിട്ടാണ് ഇടുന്നത്.
അവർ എനിക്ക് ആ പാൻറും ടോപ്പുമൊക്കെ തന്നപ്പോൾ ഞാൻ തന്നെ അതിശയിച്ചു. ഞാൻ അവരോട് ചോദിച്ചത് ഈ വയസ്സാം കാലത്ത് ഞാൻ ഇതൊക്കെ ഉടുക്കണോ എന്നാണ്. പക്ഷേ അതൊക്കെ ഇട്ടു കഴിഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷമായി. ഞാൻ എന്റെ ഫോണിൽ 2 ഫോട്ടോ എടുത്തോണ്ടാ പോന്നത്. വീട്ടിലെത്തി മക്കളെ കാണിച്ചപ്പോൾ അവർക്ക് അതിശയം. അവർ പറഞ്ഞു അമ്മച്ചി അടിപൊളിയായിട്ടുണ്ടല്ലോ എന്ന്. ചെറുപ്പത്തിൽ പാവാടയും ബ്ലൗസും, പിന്നെ സാരി. അതല്ലാതെ വേറെ വേഷമൊന്നും ഇട്ടിട്ടില്ല. സിനിമയിലെത്തിയ ശേഷം ഗൾഫ് രാജ്യങ്ങളിലൊക്കെ പോയപ്പോഴും സാരി തന്നെയാണ് ഉടുക്കുന്നത്.”
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…