ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നേരെ നടന്ന അക്രമത്തെ അപലപിച്ച് മലയാള സിനിമ ലോകം. ഞായറാഴ്‌ച്ച രാത്രിയായിരുന്നു ജെഎന്‍യുവില്‍ പുറത്തുനിന്നെത്തിയ ക്രിമിനല്‍ സംഘം അക്രമം നടത്തിയത്. അക്രമത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റും എസ്എഫ്ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റിയംഗവുമായ ഐഷി ഘോഷിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മറ്റ് നിരവധി വിദ്യാര്‍ഥികള്‍ക്കും സാരമായി പരിക്കേറ്റു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ജെഎന്‍യുവില്‍ നിന്നുളള ചോര ഒലിച്ച മുഖങ്ങള്‍ ടിവിയില്‍ കണ്ട് ഞെട്ടിയെന്ന് മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇരുളിന്റെ മറവില്‍ നടത്തിയ അക്രമത്തിന് പിന്നിലെ രാഷ്ട്രീയം ഏതാണെങ്കിലും അതിനെ പിന്തുണയ്ക്കാനാവില്ലെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കി. താന്‍ ആക്രമിക്കപ്പെട്ട കുട്ടികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും മഞ്ജു വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും ഒരു സ്ഥാപനത്തിലേക്ക് കയറിച്ചെന്ന്, ക്രമസമാധാനപാലനമെന്നത് ലവലേശം രിഗണിക്കാതെ വിദ്യാര്‍ഥികള്‍ക്കെതിരേ അക്രമം അഴിച്ചുവിടുക എന്നത് എല്ലാ ജനാധിപത്യ മൂല്യങ്ങളുടെയും കൂട്ടക്കുരുതിയാണെന്നും ഇത് കര്‍ക്കശമായ ശിക്ഷ അര്‍ഹിക്കുന്ന ക്രിമിനല്‍ കുറ്റകൃത്യമാണെന്നും പൃഥ്വിരാജ് കുറിച്ചു.
ജെഎന്‍യുവില്‍ സംഭവിച്ചത് ഭയാനകവും ആശങ്കാജനകവുമാണെന്ന് നിവിന്‍ ഫെയ്‌സ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമെതിരെ നടന്ന ആക്രമണത്തിനു പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടണം. അക്രമത്തിനും വിദ്വേഷത്തിനും എതിരെ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിതെന്നും നിവിന്‍ പോളി പറഞ്ഞു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…