സോഷ്യൽ മീഡിയ ഏവർക്കും വിരൽത്തുമ്പിൽ എത്തിയതോടെ പൊങ്ങി വന്ന ഒരു പ്രത്യേക വിഭാഗമാണ് ഓൺലൈൻ സദാചാര ആങ്ങളമാർ. പെണ്ണിന്റെ കൈയ്യോ കാലോ വസ്ത്രത്തിന് പുറത്ത് കണ്ടാൽ അവർക്ക് കലിയിളകും. മറഞ്ഞ് നിന്ന് ആസ്വദിക്കുകയും നേരെ നിന്ന് കുറ്റം പറയുകയും അവർക്കെതിരെ ശക്തമായ ഭാഷയിൽ തന്നെ വിമർശനം നടത്തിയിരിക്കുകയാണ് മലയാള സിനിമയിലെ പ്രശസ്‌ത നായികമാർ.
യുവനടി അനശ്വര രാജൻ തന്റെ പുതിയ ചിത്രം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രഞ്ജിത്ത് ഭാസ്‌ക്കർ ആണ് ചിത്രങ്ങൾ പകർത്തിയത്. എന്നാൽ ഈ ചിത്രത്തിന് നേരെ സദാചാര വാദികളുടെ ആക്രമണം ഏറെ നടന്നിരുന്നു. അശ്ലീല കമന്റുകളും സദാചാര ആക്രണവും തുടരുമ്പോഴാണ് അനശ്വരക്ക് പിന്തുണയുമായി നിരവധി പേർ മുന്നോട്ട് എത്തിയിരിക്കുന്നത്. തന്റെ നിലപാട് അനശ്വര രാജൻ വ്യക്തമാക്കിയിരുന്നു.
റിമ കല്ലിങ്കൽ, അഹാന കൃഷ്ണ, അനാർക്കലി മരിക്കാർ, കനി കുസൃതി എന്നിവർ പിന്തുണയുമായി എത്തി. കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. ‘അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകണ്ടത്രേ!!’ എന്ന അടിക്കുറിപ്പ് സഹിതമാണ് സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടി റിമ നൽകിയത്. കാൽമുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചുകൊണ്ടുള്ള തങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചാണ് അഹാനയും അനാർക്കലിയും പ്രതിഷേധം രേഖപ്പെടുത്തിയത്. ഞങ്ങളുടെ വസ്ത്രധാരണം നിങ്ങളുടെ ബിസിനസ്സല്ല എന്നാണ് അനാർക്കലി പോസ്റ്റിൽ പറയുന്നത്. കാല് കാണിച്ചുള്ള യോഗ വിഡിയോ പങ്കുവച്ചായിരുന്നു കനിയുടെ പ്രതികരണം. ഇന്ന് കാലുകളുടെ ദിവസം എന്നായിരുന്നു ഈ വിഡിയോയ്ക്ക് റിമയുടെ കമന്റ്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…