കോവിഡ് രാജ്യത്തെ പിടികൂടിയപ്പോൾ തിയേറ്ററുകൾ ഉൾപ്പെടെ വിനോദകേന്ദ്രങ്ങൾ എല്ലാം ഗവൺമെന്റ് അടച്ചുപൂട്ടിയിരുന്നു. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം അടഞ്ഞുകിടന്ന തിയറ്ററുകൾ തുറന്നപ്പോൾ ചിത്രങ്ങളെല്ലാം പ്രേക്ഷകർക്ക് മുന്നിലെത്തി. ആദ്യം പുറത്തിറങ്ങിയത് ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ കുറുപ്പ് ചിത്രമായിരുന്നു .ചിത്രം ഒരു വലിയ ഹിറ്റായിരുന്നു സമ്മാനിച്ചത് .ഇപ്പോഴിതാ ആഘോഷമായി തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം ഒ.ടി.ടിയിലും പുറത്തുവരുന്നു.
കുറുപ്പ് നെറ്റ്ഫ്ലിക്സിൽ പുറത്തിറക്കിയതായി അണിയറ പ്രവർത്തകർ തന്നെ അറിയിച്ചു. കുറുപ്പിലെ നായികയായി ശ്രദ്ധ ശോഭിത ധുലിപാലയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ കുറുപ്പിൻറെ നെറ്റ്ഫ്ലിക്സ് റിലീസ് പ്രഖ്യാപിച്ചത്. ചിത്രം ഡിസംബർ 17ന് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെന്റും ചേർന്നാണ് കുറുപ്പ് നിർമ്മിച്ചിരിക്കുന്നത്. ദുൽഖർ സൽമാനും സണ്ണി വെയ്നും ഇന്ദ്രജിത്തും, ഷൈൻ ടോം ചാക്കോയും ശോഭിതയും ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. കോവിഡിൻറെ രണ്ടാം തരംഗത്തിന് ശേഷം പുറത്തിറങ്ങിയ ചിത്രം ആയതുകൊണ്ട് തന്നെ ആദ്യം തിയേറ്ററുകളിൽ ജനങ്ങൾ വരുമോ എന്ന ആശങ്ക ഉണ്ടായിരുന്നു, എന്നാൽ ആശങ്കകളൊക്കെ അകറ്റി
കുറുപ്പിന് തിയറ്ററുകളിൽ ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ജി.സി.സിയിൽ നിന്ന് മാത്രം ചിത്രത്തിന് മൂന്ന് ദിവസം കൊണ്ട് 20 കോടിയോളം കളക്ഷൻ ലഭിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
അതുപോലെതന്നെ മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരക്കാർ അറബിക്കടലിൻറെ സിംഹം ആമസോൺ പ്രൈമിലൂടെ ഡിസംബർ 17ന് പുറത്തിറങ്ങും എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരേഷ് ഗോപി പ്രധാന കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമായിരുന്നു ആക്ഷൻ ക്രൈം ത്രില്ലറായ കാവൽ. അതുപോലെ നടൻ ജോജു ജോർജ്ജ് നായകനായ മധുരം, ടോവിനോ തോമസ് നായകനായി ബേസിൽ സംവിധാനം ചെയ്ത മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങൾ ഒ.ടി.ടിയിൽ ആദ്യ റിലീസായി വരാനുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…