നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹവേദിയിൽ താരപത്നിമാർ ചെയ്ത നൃത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യ, അജു വർഗീസിന്റെ ഭാര്യ അഗസ്റ്റീന, ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിത, ആസിഫ് അലിയുടെ ഭാര്യ സമ എന്നിവരാണ് നടി നൂറിൻ ഷെരീഫിനൊപ്പം വേദിയിൽ ചുവടു വെച്ചത്. ഇവരുടെ മക്കളും വേദിയിൽ എത്തി ചുവടു വെച്ചു. വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം സിനിമയിലെ ഉണക്കമുന്തിരി പാട്ടിനാണ് താര പത്നിമാർ ആദ്യം ചുവടുവെച്ചത്. നായകൻ പോകുന്നു, മോളിവുഡ് പത്നിമാരുടെ ഗംഭീരനൃത്തം എന്ന് കുറിച്ചാണ് വിശാഖ് വീഡിയോ പങ്കുവെച്ചത്. അതെ !! ഞാൻ അവരെ അസാമാന്യ ഭാര്യമാർ എന്ന് വിളിക്കുന്നു, കാരണം, അവരാണ് കൂളസ്റ്റ് ഭാര്യമാരും മമ്മിമാരും ആത്മസുഹൃത്തക്കളും സഹോദരിമാരും. വിവാഹ യാത്രയിൽ ഉടനീളം അദ്വൈതയോടൊപ്പം ഉണ്ടായിരുന്നതിന് നിങ്ങൾ ഓരോരുത്തർക്കും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. – വിശാഖ് വീഡിയോയ്ക്കൊപ്പം കുറിച്ചു. നടി നൂറിൻ ഷെരീഫാണ് നൃത്തം ചിട്ടപ്പെടുത്തിയത്. താരപത്നിമാർക്ക് ഒപ്പം നൂറിൻ ഷെരീഫും ചുവടുവെച്ചു.
മോഹൻലാൽ ഉൾപ്പെടെയുള്ള മലയാളസിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിശാഖ് പുതിയ ജീവിതത്തിലേക്ക് കടന്നത്. ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം നിർമ്മിച്ചുക്കൊണ്ടാണ് വിശാഖ് സുബ്രഹ്മണ്യം നിർമാണരംഗത്തേക്ക് കടന്ന് വന്നത്. പിന്നീട്, വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ ചിത്രമായ ഹൃദയത്തിലൂടെ മെറിലാൻഡ് സ്റ്റുഡിയോസിന് ഒരു തിരിച്ചുവരവ് നൽകുകയും ചെയ്‌തു. തിരുവനന്തപുരം ശ്രീകുമാർ, ശ്രീവിശാഖ്, ന്യൂ തീയറ്ററുകളുടെ ഉടമയായ എസ് മുരുഗൻ – സുജ മുരുഗൻ എന്നിവരാണ് വിശാഖിന്റെ മാതാപിതാക്കൾ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…