ആറാട്ട് അണ്ണനോട് മോനിഷയ്ക്ക് ഒരു മയവുമില്ല,പൊലീസിൽ പരാതി നൽകി, സന്തോഷ് വർക്കി അപമാനിച്ച എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ് തന്റെ പരാതിയെന്ന് മോനിഷ

മോഹൻലാൽ നായകനായി എത്തിയ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് വൈറലായ ആറാട്ട് അണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്ക് എതിരെ പരാതിയുമായി യുവതി രംഗത്ത്. സംവിധായക മോനിഷ മോഹൻ മേനോൻ ആണ് സന്തോഷിന് എതിരെ പരാതി നൽകിയത്. സന്തോഷിന് എതിരെ താൻ പരാതി നൽകിയത് അയാൾ അപമാനിച്ച എല്ലാ സ്ത്രീകൾക്കും വേണ്ടി കൂടിയാണെന്നും മോനിഷ പറഞ്ഞു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മോനിഷ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

നടിമാരായ നിത്യ മേനോനോടും നിഖില വിമലിനോടുമുള്ള പ്രണയത്തിനു ശേഷം ആയിരുന്നു പുതിയ പ്രണയം വെളിപ്പെടുത്തി സന്തോഷ് വർക്കി കഴിഞ്ഞയിടെ രംഗത്തെത്തിയത്. സംവിധായക ആയ മോനിഷയോട് ആയിരുന്നു സന്തോഷിന്റെ അടുത്ത പ്രണയം. കായംകുളം കൊച്ചുണ്ണി, പ്രതി പൂവൻകോഴി എന്നീ സിനിമകളിൽ റോഷൻ ആൻഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിരുന്ന വ്യക്തിയാണ് മോനിഷ മോഹൻ മേനോൻ.

പ്രതി പൂവൻ കോഴി കാണാൻ ലുലുമാളിൽ പോയപ്പോൾ സിനിമ കണ്ടിറങ്ങിയ സമയത്താണ് ഇവരെ കണ്ടതെന്നും ഫസ്റ്റ് സൈറ്റിൽ തന്നെ അവരെ ഇഷ്ടപ്പെട്ടെന്നും അവർ തന്റെ കൂടെ ഫോട്ടോയെടുത്തത് വളരെ സന്തോഷത്തോടു കൂടിയാണെന്നും സന്തോഷ് പറഞ്ഞു. അവർക്കും തന്നെ ഇഷ്ടപ്പെട്ടതാണെന്നും എന്നാൽ അവരുടെ ഫോൺ നമ്പർ ചോദിക്കാതിരുന്നതാണ് തനിക്ക് പറ്റിയ അബദ്ധമെന്നും സന്തോഷ് പറഞ്ഞിരുന്നു. ഫോൺ നമ്പറിനു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടെന്നും പക്ഷേ, ഇതുവരെയും കിട്ടിയില്ലെന്നും പറഞ്ഞ സന്തോഷ് ആർക്കെങ്കിലും അവരുടെ നമ്പർ അറിയാമെങ്കിൽ തരണമെന്നും അഭ്യർത്ഥിച്ചിരുന്നെന്നും. സന്തോഷിന്റെ ഈ വീഡിയോയ്ക്ക് പിന്നാലെയാണ് മോനിഷ പൊലീസിൽ പരാതി നൽകിയത്. മോഹൻലാൽ നായകനായ ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് സന്തോഷ് വർക്കി. നടി നിത്യ മേനോനെ വിവാഹം കഴിക്കാനാണ് തനിക്ക് ആഗ്രഹമെന്ന് പല അഭിമുഖങ്ങളിലും സന്തോഷ് വർക്കി വെളിപ്പെടുത്തിയിരുന്നു. എന്നാൽ, നിത്യ  ഇയാൾക്ക് എതിരെ ഒരു അഭിമുഖത്തിൽ പരസ്യമായി രംഗത്തെത്തി. തന്നെയും കുടുംബത്തെയും നിരന്തരം ശല്യപ്പെടുത്തുന്ന ഒരാൾ ആയിരുന്നു ഇയാൾ എന്നും ഇയാൾ കാരണം തനിക്ക് നിരവധി സിനിമകൾ ഉപേക്ഷിക്കേണ്ടി വന്നുവെന്നും നിത്യ മേനോൻ പറഞ്ഞിരുന്നു. അഞ്ചാറ് വർഷമായി തന്റെ പിന്നാലെയാണ് ഇയാളെന്നും നിത്യ പറഞ്ഞു.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

10 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago