മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം മോൺസ്റ്റർ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുന്നു. ലക്കി സിംഗ് എന്ന അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. ലക്ഷ്മി മഞ്ജു ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് ഇത്. പ്രശസ്ത തെലുങ്ക് നടന്‍ മോഹൻ ബാബുവിന്റെ മകളാണ്. ചിത്രീകരണം തുടങ്ങിയിട്ട് മൂന്ന് ദിവസമേ ആകുന്നുള്ളൂ.
ഏലൂരുള്ള വി വി എം സ്റ്റുഡിയോയില്‍ പ്രത്യേകം ഒരുക്കിയിട്ടുള്ള സെറ്റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. മോഹന്‍ലാലും ലക്ഷ്മി മഞ്ജുവും സുദേവ് നായരും ഹണി റോസും ബേബി കുക്കുവുമാണ് പ്രധാന അഭിനേതാക്കൾ. ഏതാണ്ട് രണ്ടാഴ്ചത്തോളം ഇവരുടെ ഭാഗങ്ങളാണ് ചിത്രീകരിക്കുക. ലക്ഷ്മി മഞ്ജു ഇംഗ്ലീഷിലും തെലുങ്കിലുമടക്കം നിരവധി ചിത്രങ്ങളില്‍ അവര്‍ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് മോൺസ്റ്റർ. ലക്കി സിംഗ് എന്ന പഞ്ചാബിയായ അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്.
ഹൈദരാബാദില്‍ ബ്രോഡാഡിയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ മോഹൻ ബാബുവിന്റെ വീട്ടില്‍ ലാലും മീനയും അതിഥികളായി പോയിരുന്നു. അദ്ദേഹവുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. മഞ്ജു അന്ന് അച്ഛനും ലാലിനുമൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ പേജുകളില്‍ പങ്കു വെച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് മഞ്ജുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവും. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോൺസ്റ്റർ. സതീഷ് കുറുപ്പാണ് ഛായാഗ്രാഹകന്‍. സമീര്‍ മുഹമ്മദ് എഡിറ്ററാണ്. മധു വാസുദേവന്റെ വരികള്‍ക്ക് ദീപക് ദേവ് ഈണം പകരുന്നു.
ഷാജി നടുവിലാണ് ആര്‍ട്ട് ഡയറക്ടര്‍. ഇത് ആദ്യമായാണ് ഷാജി ഒരു ആശിര്‍വാദ് ചിത്രത്തിന്റെ ഭാഗമാകുന്നത്. സ്റ്റണ്ട് ശിവയാണ് ആക്ഷന്‍ കോറിയോഗ്രാഫര്‍. സിദ്ധു പനയ്ക്കലിനും സജി ജോസഫിനുമാണ് പ്രൊഡക്ഷന്റെ ചുമതല. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് മോണ്‍സ്റ്റര്‍ നിര്‍മ്മിക്കുന്നത്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…