Categories: GalleryPhotoshoot

ചന്ദ്രക്കല..! വർഷത്തിലെ അവസാന പൗർണമിക്ക് സമർപ്പണം..! പുത്തൻ ഫോട്ടോഷൂട്ടുമായി റിമ കല്ലിങ്കൽ

ഋതു എന്ന 2009-ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന അഭിനേത്രിയാണ് റിമ കല്ലിങ്കൽ. പിന്നീട് അതേ വർഷം തന്നെ ലാൽ ജോസിന്റെ നീലത്താമര എന്ന ചിത്രത്തിലും റിമ ശ്രദ്ധേയമായ വേഷം ചെയ്യുകയുണ്ടായി. ആക്ടിവിസ്റ്റ് എന്ന നിലയിലും ബോൾഡ് കഥാപാത്രങ്ങളിലൂടെയും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് റിമ കല്ലിങ്കൽ. നിദ്ര, 22FK തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ സിനിമ രംഗത്ത് റിമയ്ക്ക് ഒരു സ്ഥാനം നേടി കൊടുത്തിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ അയ്യന്തോൾ കല്ലിങ്കൽ വീട്ടിൽ കെ.ആർ. രാജന്റെയും ലീനാഭായിയുടെയും മകളായി ജനിച്ചു. കൂനൂർ സ്റ്റെയിൻസ് സ്കൂൾ, കോലഴി ചിന്മയ വിദ്യാലയ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി. തൃശൂർ ക്രൈസ്റ്റ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി. ജേർണലിസത്തിൽ ബിരുദധാരിയായ റിമയ്ക്ക് 2008-ലെ മിസ് കേരള മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ക്ലാസിക്കൽ നൃത്തം പഠിച്ചിട്ടുള്ള റിമ കലാമണ്ഡലം രംഗനായികയുടെ കീഴിൽ ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. ബംഗളൂരുവിൽ നിന്നും കണ്ടമ്പററി ഡാൻസ് പഠിച്ചു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി അനവധി വേദികളിൽ റിമ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഇവർക്കു ലഭിച്ചു. 2013 നവംബർ ഒന്നിന് ആഷിഖ് അബുവുമായി താൻ വിവാഹിതയാകുമെന്നു അവരുടെ ഫേസ്ബുക്ക്‌ പേജ് വഴി അറിയിച്ചിരുന്നു. അറിയിച്ചപോലെ തന്നെ അന്നവർ വിവാഹിതരായി. കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് നടി റിമ കല്ലിങ്കല്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സന്തോഷത്തിന്റെ ഒന്നാം രഹസ്യം എന്ന ചിത്രത്തിലാണ് റിമ അവസാനമായി അഭിനയിച്ചത്. ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിലാണ് റിമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയിലും ആക്ടീവാണ് താരം. റിമ പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ റിമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമായിരിക്കുന്നത്. ചന്ദ്രക്കല.. ഈ വർഷത്തിലെ അവസാന പൗർണ്ണമി.. എന്ന ക്യാപ്ഷനോട് കൂടി താരം പങ്ക് വെച്ചിരിക്കുന്ന ഫോട്ടോസ് പകർത്തിയിരിക്കുന്നത് ഐശ്വര്യ അശോകാണ്.

webadmin

Share
Published by
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

6 days ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

6 days ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

8 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago