കേരളത്തില്‍ ഒരു കാലത്ത് തരംഗമായിരുന്ന ബ്രേക്ക് ഡാന്‍സിന്റെ കഥ പറയുന്ന സിനിമയുമായി സംവിധായകന്‍ എ.കെ വിനോദ്. ‘മൂണ്‍വാക്ക്’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും ചെറുപ്പക്കാരുടെ ആവേശമായിരുന്ന അമേരിക്കന്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണുള്ള ട്രിബ്യൂട്ട് കൂടിയാണീ സിനിമ.
ഫയര്‍വുഡ് ക്രിയേറ്റീവ്സിന്റെ ബാനറില്‍ ജസ്നി അഹ്മദ് നിര്‍മ്മിക്കുന്ന മൂണ്‍വാക്കിന്റെ ഒഫിഷ്യല്‍ ട്രെയ്ലര്‍ നിവിന്‍ പോളിയും മഞ്ജു വാര്യരുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്തത്. 130ല്‍ ഏറെ പുതുമുഖങ്ങളാണ് ചിത്രത്തിലെ അഭിനേതാക്കള്‍. എ കെ വിനോദ്, മാത്യു വര്‍ഗീസ്, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം അന്‍സര്‍ ഷാ. വിനായക് ശശികുമാര്‍, സുനില്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ വരികള്‍ക്ക് പ്രശാന്ത് പിള്ള സംഗീതം പകരുന്നു. എഡിറ്റിംഗ് കിരണ്‍ ദാസ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂജ് വാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. കല സാബു മോഹന്‍. മേക്കപ്പ് സജി കൊരട്ടി. വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണന്‍,സ്റ്റില്‍സ്-മാത്യു മാത്തന്‍,ജയപ്രകാശ് അതളൂര്‍, ബിജിത്ത് ധര്‍മ്മടം,പരസ്യ ക്കല-ഓള്‍ഡ് മോങ്ക്‌സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-കെ ആര്‍ ഉണ്ണി. അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് വാസുദേവന്‍. നൃത്തസംവിധാനം ശ്രീജിത്ത്. ആക്ഷന്‍ മാഫിയ ശശി,അഷറഫ് ഗുരുക്കള്‍. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്. ചിത്രം ഉടന്‍ റിലീസ് ചെയ്യും.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…