Categories: MalayalamNews

മലയാള സിനിമയുടെ യശ്ശസുയർത്തി മൂത്തോൻ നടന്നുകയറിയത് 8 രാജ്യങ്ങളിലായി പതിനാറ് ഫിലിം ഫെസ്റ്റിവലുകളിൽ..!

തിരക്കഥക്കും അഭിനയത്തിനും പ്രാധാന്യം നൽകുന്ന മലയാള സിനിമ ലോകത്തിന് അഭിമാനമായി നിലകൊള്ളുന്ന ചിത്രമാണ് നിവിൻ പോളി നായകനായ മൂത്തോൻ. എട്ട് രാജ്യങ്ങളിലായി എണ്ണം പറഞ്ഞ പതിനാറ് ദേശീയ അന്തര്‍ ദേശീയ ചലച്ചിത്ര മേളകളിലാണ് ചിത്രം ഭാഗമായിട്ടുള്ളത്. ‘ലയേഴ്‌സ് ഡൈസ്’ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് കരസ്ഥമാക്കിയ സംവിധായകയും നടിയുമായ ഗീതു മോഹൻദാസാണ് ചിത്രത്തിന്റെ സംവിധാനം. തലമുടി പറ്റെ വെട്ടി കലിപ്പ് ലുക്കിലെത്തുന്ന നിവിൻ പോളി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. തന്റെ മൂത്ത ജ്യേഷ്ഠനെ അന്വേഷിച്ച് പോകുന്ന ലക്ഷദ്വീപ് സ്വദേശിയായ ഒരു പതിനൊന്നുകാരൻ പയ്യന്റെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്.

ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ശശാങ്ക് അറോറ, ശോഭിത ധൂലിപാല, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, മെലിസ രാജു തോമസ് തുടങ്ങിയവര്‍ മറ്റു വേഷങ്ങളിൽ എത്തുന്നുണ്ട്.

മൂത്തോൻ ഭാഗമായ ദേശീയ – അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലുകൾ

  1. ടൊറന്‍റോ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍
  2. മുംബൈ അക്കാദമി ഓഫ് മൂവിംഗ് ഇമേജ് ഫിലിംഫെസ്റ്റിവല്‍
  3. ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് കേരള
  4. ന്യൂയോര്‍ക് ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍
  5. ഗോതന്‍ബര്‍ഗ് ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍
  6. ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് ലോസ് എയ്ഞ്ചല്‍സ്
  7. സൗത്ത് ഏഷ്യന്‍ ഫിലിംഫെസ്റ്റിവല്‍
  8. ഉംബ്രിയ ഫിലിംഫെസ്റ്റിവല്‍
  9. വള്ളഡോളിഡ് ഫിലിംഫെസ്റ്റിവല്‍
  10. സിനിക്വിസ്റ്റ് ഫിലിംഫെസ്റ്റിവല്‍
  11. പാം-സ്പ്രിംഗ് ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍
  12. ഹവായി ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍
  13. മാര്‍ഡിഗ്രാസ് ഫിലിംഫെസ്റ്റിവല്‍
  14. ഇന്‍റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍ ഓഫ് സൗത്ത് ഏഷ്യ
  15. സുണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവല്‍
  16. ലണ്ടണ്‍ ഇന്ത്യന്‍ ഫിലിംഫെസ്റ്റിവല്‍ (LIFF)
webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago