മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി കൂടുതൽ സംഗീതജ്ഞർ രംഗത്തെത്തി. നഞ്ചിയമ്മയ്ക്ക് സംഗീത പുരസ്കാരം ലഭിച്ചതിനെ വിമർശിച്ച് ചിലർ രംഗത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ സംഗീതസംവിധായകർ നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയത്. സംഗീത സംവിധായകരായ ബിജിബാൽ, അൽഫോൺസ് ജോസഫ്, ജേക്സ് ബിജോയി, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എന്നിവരാണ് ഏറ്റവും ഒടുവിലായി രംഗത്ത് എത്തിയത്.
സോഷ്യൽ മീഡിയയിൽ നഞ്ചിയമ്മയുടെ ഒരു ചിത്രവും അതിനൊപ്പം ഒരു കുറിപ്പും പങ്കുവെച്ചാണ് ബിജിബാൽ തന്റെ പിന്തുണ അറിയിച്ചത്. ‘സംഗീതത്തിലെ ശുദ്ധി എന്താണ് !! ശുദ്ധിയുടെ തെളിനീരുറവ അറിയണമെങ്കിൽ ഈ പുഞ്ചിരിയുടെ വഴി പിടിയ്ക്ക്. നഞ്ചിയമ്മ’ എന്നാണ് ബിജിബാൽ കുറിച്ചത്. നഞ്ചിയമ്മയ്ക്ക് പുരസ്കാരം ലഭിച്ചത് ഒരു സംസ്കാരത്തിന് ലഭിച്ച പുരസ്കാരമാണെന്ന് ബി കെ ഹരിനാരായണൻ പറഞ്ഞു. നഞ്ചിയമ്മയുടെ പാട്ടും ശബ്ദവും സംഗീതവും ഇല്ലാതെ അയ്യപ്പനും കോശിയും എന്ന സിനിമ പ്രേക്ഷകന് ചിന്തിക്കാനാവില്ലെന്ന് ഹരിനാരായണൻ പറഞ്ഞു. നഞ്ചിയമ്മയുടെ ശബ്ദം കരച്ചിലും ആവേശവും ഉണ്ടാക്കുന്നതാണെന്നും ഒരു ചിത്രത്തിന്റെ പിന്നണിയിൽ അലിഞ്ഞുചേർന്ന ശബ്ദമാണ് അവരുടേതെന്നും ഹരിനാരായണൻ പറഞ്ഞു. നഞ്ചിയമ്മയ്ക്ക് എതിരായ വിമർശനം ഒരു സംവാദത്തിന് പോലും വെക്കേണ്ടതില്ലെന്ന് സംഗീത സംവിധായകൻ ജേക്‌സ് ബിജോയി പറഞ്ഞു. അട്ടപ്പാടിയെക്കുറിച്ച് സംസാരിക്കുന്ന സിനിമയ്ക്ക് നഞ്ചിയമ്മയല്ലാതെ വേറെ ആരെയെങ്കിലും ചിന്തിക്കാൻ പറ്റുമോ എന്ന് അദ്ദേഹം ചോദിച്ചു. ശ്രുതിയും ലയവും ഉൾക്കൊണ്ടാണ് നഞ്ചിയമ്മ ആ പാട്ടു പാടിയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അൽഫോൺസ് ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത് നഞ്ചിയമ്മയ്ക്ക് അവാർഡ് നൽകിയതിനെ വിമർശിച്ച് ലിനുലാൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് മറുപടി നൽകിയാണ്. ‘ഞാൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ഗായികയായി തിരഞ്ഞെടുത്ത ദേശീയ അവാർഡ് ജൂറിയുടെ പ്രവൃത്തിയിൽ ഞാൻ അവരെ പിന്തുണക്കുകയാണ്. സംഗീതം പഠിക്കുകയോ പരിശീലിക്കുകയോ ചെയ്യാതെ നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് നൂറു വർഷമെടുത്ത് പഠിച്ചാലും പാടാൻ സാധിക്കില്ല. . വർഷങ്ങളെടുത്ത് പരിശീലിക്കുന്നതോ പഠിക്കുന്നതോ അല്ല കാര്യം. നിങ്ങളുടെ ആത്മാവിൽ നിന്നും ഹൃദയത്തിൽ നിന്നും മനസ്സിൽ നിന്നും നിങ്ങൾ എന്താണ് നൽകിയത് എന്നതാണ് പ്രധാനം. ഇതാണ് എന്റെ കാഴ്ചപ്പാട്’ – അൽഫോൺസ് ജോസഫ് കുറിച്ചത് ഇങ്ങനെ. നേരത്തെ ഗായിക സിതാരയും നഞ്ചിയമ്മയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…