Categories: BollywoodNews

‘കൈലാസനാഥൻ’ മോഹിത് റൈന വിവാഹിതനായി; മുൻ കാമുകി മൗണി റോയ് സമ്മാനിച്ചത് 2.3 ലക്ഷത്തിന്റെ സ്വർണ്ണമോതിരം..!

ദേവോൻ കേ ദേവ് മഹാദേവ് എന്ന ഹിന്ദി സീരിയലിന്റെ മലയാളം മൊഴിമാറ്റമായ കൈലാസനാഥനിലൂടെ മലയാളികൾക്കും സുപരിചിതനായ നടനാണ് മോഹിത് റൈന. പുതുവർഷ ദിനത്തിലാണ് താരം തന്റെ പ്രണയിനി അതിഥി ശർമ്മയെ വിവാഹം കഴിച്ചത്. ര്‍ഘകാലങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. സമൂഹമാധ്യമങ്ങിളിലൂടെയാണ് മോഹിത് വിവാഹവാര്‍ത്ത ആരാധകരെ അറിയിച്ചത്. എല്ലാവരുടെയും സ്‌നേഹവും പ്രാര്‍ഥനകളും തനിക്കുണ്ടാകണമെന്ന്‌ മോഹിത് അറിയിച്ചു. നിരവധി ആരാധകരാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുൻപ് സീരിയല്‍ താരമായ മൗനി റോയിയുമായി പ്രണയത്തിലായിരുന്ന മോഹിത് പിന്നീട് ആ ബന്ധം ഉപേക്ഷിച്ച ശേഷമായിരുന്നു അഥിതിയുമായി പ്രണയത്തിലായത്.ഡോണ്‍ മുത്തു സ്വാമി എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. ഉറി-ദ സര്‍ജിക്കല്‍ സ്ര്‌ടൈക്ക്, മിസിസ് സീരിയല്‍ കില്ലര്‍, ഷിദാത് എന്നിവയാണ് മറ്റു ചിത്രങ്ങള്‍.അത്യാഡംബര രീതിയിലാണ് ഇരുവരും വിവാഹ വേദിയിലെത്തിയത്.വെള്ള ഷെർവാണിയാണ് മോഹിത്തിന്റെ വിവാഹവേഷം. അതിഥി ആകട്ടെ പ്രിന്റഡ് ലെഹംഗയിലാണ് വധുവായി ഒരുങ്ങിയത്.

ഇരുവർക്കും വിവാഹത്തിന് ലഭിച്ച സമ്മാനങ്ങളുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. മുൻ കാമുകിയായ മൗണി റോയ് 2.3 ലക്ഷം വില വരുന്ന ഒരു സ്വർണ്ണമോതിരമാണ് മോഹിതിന് സമ്മാനിച്ചത്. ബോളിവുഡ് നായിക ജാക്‌ലിൻ ഫെർണാണ്ടസ് ഒരു കോടി വില വരുന്ന ഔഡി Q8 ആണ് സമ്മാനമായി നൽകിയത്. ബിഗ് ബോസ് സീസൺ 14 വിജയി റുബീന ദിലൈക്ക് 2 ലക്ഷത്തിന്റെ ഒരു പെൻഡന്റാണ് സമ്മാനിച്ചത്.

3.2 ലക്ഷത്തിന്റെ ഒരു പ്ലാറ്റിനം ചെയിനാണ് നടൻ സിദ്ധാർഥ് നിഗം മോഹിതിന് സമ്മാനിച്ചത്. നടി സോനാരിക ബഡോറിയ നൽകിയതാകട്ടെ 6.8 ലക്ഷം വില മതിക്കുന്ന റോളക്‌സിന്റെ രണ്ടു വാച്ചുകളാണ്. ടെലിവിഷൻ താരം സൗരഭ് രാജ് ജെയിൻ ദമ്പതികൾക്ക് 5.2 ലക്ഷത്തിന്റെ ഒരു ജോഡി ഗോൾഡ് ബ്രേസ്‌ലെറ്റുകൾ സമ്മാനിച്ചുവെന്നാണ് റിപ്പോർട്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്‌ത 1.75 ലക്ഷത്തിന്റെ എംബ്രോയിഡറി ചെയ്‌ത ലൈറ്റ് പിങ്ക് ഷെർവാണിയാണ് നടി രാധിക മദൻ മോഹിതിന് സമ്മാനിച്ചത്. നടൻ വിക്കി കൗശലിന്റെ അനുജൻ സണ്ണി കൗശൽ ദമ്പതികൾക്കായി ഒരു ലണ്ടൻ ട്രിപ്പ് ബുക്ക് ചെയ്‌ത്‌ കൊടുത്തപ്പോൾ നടൻ ഋത്വിക് സമ്മാനിച്ചത് 12.1 ലക്ഷം വിലമതിക്കുന്ന ഒരു ഡയമണ്ട് സെറ്റാണ് സമ്മാനിച്ചത്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago